Tuesday, May 14, 2024
HomeUncategorisedDETAILED SYLLABUS – L.D. CLERK/SUB GROUP OFFICER GR. II (CAT. NO. 08/2022)...

DETAILED SYLLABUS – L.D. CLERK/SUB GROUP OFFICER GR. II (CAT. NO. 08/2022) IN TRAVANCORE DEVASWOM BOARD

- Advertisement -

DETAILED SYLLABUS: Kerala DEvaswom Recruitment Board Published The latest Syllabus for L.D. CLERK/SUB GROUP OFFICER GR. II (CAT. NO. 08/2022) IN TRAVANCORE DEVASWOM BOARD. You can check here for the detailed syllabus and download Syllabus PDF.

Table of Contents

Devaswom Board Previous Year Question Paper Collections Click Here
Devaswom Board Video Classes Click Here
Telegram Group Click Here
Syllabus PDF Click Here

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

പരീക്ഷാരീതിയും സിലബസ്സും – Mode of examination and Syllabus

തസ്തികയുടെ പേര് (Name of Post) ലോവർ ഡിവിഷൻ ക്ലർക്ക്/ സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II (Lower Division Clerk/ Sub Group Officer Grade II)
കാറ്റഗറി നമ്പർ (Catagory No) 08/2022
ദേവസ്വം (Devaswom) തിരുവിതാംകൂർ ദേവസ്വം ബോർഡ് (Travancore Devaswom Board)
വിദ്യാഭ്യാസ യോഗ്യത (Qualifications) എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത (SSLC or equivalent qualification)
പരീക്ഷാരീതി (Mode of Examination) നിശ്ചിത വിദ്യാഭ്യാസ യോഗ്യതയെ അടിസ്ഥാനമാക്കി ഒബ്ജക്ടീവ് മാതൃകയിലുളള പരീക്ഷ (ഒ.എം.ആർ മൂല്യനിർണ്ണയം) Objective Type Test (OMR valuation) based on the qualifications prescribed for the post.
ചോദ്യഭാഷ (Medium of Questions) മലയാളം/ഇംഗ്ലീഷ് /തമിഴ്/കന്നട Malayalam/English/Tamil/Kannada
ആകെ ചോദ്യങ്ങൾ (Total Questions) 100
ആകെ മാർക്ക് (Total Marks) 100
പരീക്ഷാസമയം (Duration of Examination) 1 മണിക്കൂർ 15 മിനിറ്റ് (One hour fifteen minutes)

 

 

- Advertisement -




കുറിപ്പ് (NOTE)

ലോവർ ഡിവിഷൻ ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് തസ്തികയിലേയ്ക്ക് ഓൺലൈനായി സമർപ്പിച്ച അപേക്ഷയിൽ മാതൃഭാഷ, ചോദ്യഭാഷ എന്നിവ തമിഴ് അല്ലെങ്കിൽ കന്നട എന്ന് അവകാശപ്പെട്ടിട്ടുളള ഉദ്യോഗാർത്ഥികൾക്ക് മാത്രം പരീക്ഷാസമയത്ത് അവർ ആവശ്യപ്പെടുന്ന പക്ഷം പ്രാദേശിക ഭാഷ, ജനറൽ ഇംഗ്ലീഷ്, അടിസ്ഥാനശാസ്ത്രം, അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ വിഷയങ്ങൾ ഒഴികെ സിലബസ്സിൽ ഉൾപ്പെടുത്തിയിട്ടുളള മറ്റ് വിഷയങ്ങളെ അടിസ്ഥാനമാക്കിയുളള ചോദ്യങ്ങൾ തമിഴ്/കന്നട എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത ചോദ്യപേപ്പർ നൽകുന്നതാണ്. പ്രാദേശികഭാഷകളിലെ (മലയാളം/തമിഴ്/കന്നട) വ്യാകരണം, ഭാഷാനൈപുണ്യം, അവധാരണം, വിവർത്തനം എന്നിവയെ അടിസ്ഥാനമാക്കിയുളള ചോദ്യങ്ങൾ ബന്ധപ്പെട്ട ഭാഷകളിലും, അടിസ്ഥാനശാസ്ത്രം ഇംഗ്ലീഷിലും മലയാളത്തിലും കമ്പ്യൂട്ടർ പരിജ്ഞാനം ഇംഗ്ലീഷിലുമായിരിക്കും.

 




സിലബസ്സ് – Syllabus

  • Part I – പൊതുവിജ്ഞാനവും ആനുകാലികവും (General knowledge and Current affairs)
  • Part II – ഗണിതം, ക്ലറിക്കൽ അഭിരുചി, മാനസികശേഷി, യുക്തിചിന്ത (Arithmetic, Clerical Aptitude, Mental ability, Test of reasoning)
  • Part III – ജനറൽ ഇംഗ്ലീഷ് (General English)
  • Part IV – പ്രാദേശിക ഭാഷ – മലയാളം/തമിഴ്/കന്നട (Regional language – Malayalam/Tamil/Kannada)
  • Part V – അടിസ്ഥാനശാസ്ത്രം (ഊർജ്ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം) Basic Science (Physics, Chemistry, Biology)
  • Part VI – അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം – Basic Computer Knowledge
  • Part VII – ക്ഷേത്രകാര്യങ്ങൾ, ഹൈന്ദവസംസ്ക്കാരം, ആചാരാനുഷ്ഠാനങ്ങൾ, വിവിധ ദേവസ്വം ബോർഡുകൾ മുതലായവ. (Temple affiars, Hindu culture, Customs and Traditions, Various Devaswom Boards)

 




- Advertisement -

പ്രധാനവിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള വിശദമായ സിലബസ്സ്
Detailed syllabus based on the main topics

 

പാർട്ട് 1 – Part 1 – Syllabus – പൊതുവിജ്ഞാനവും, ആനുകാലികവും – General Knowledge and Current Affairs

ആകെ ചോദ്യങ്ങൾ Total Questions 30
ചോദ്യഭാഷ Medium of Questions മലയാളം/തമിഴ്/കന്നട Malayalam/Tamil/Kannada
ആകെ മാർക്ക് Total Marks 30

 

  • അന്തർദേശീയ/ദേശീയ/പ്രാദേശിക തലങ്ങളിലെ രാഷ്ട്രീയ, സാമ്പത്തിക സാമൂഹിക, ശാസ്ത്ര സാങ്കേതിക, കായിക/കലാ വിനോദ, സാഹിത്യ മേഖലകളിലെ പ്രധാന ആനുകാലിക സംഭവങ്ങളും, പ്രമുഖ വ്യക്തികളും. ബഹിരാകാശ പര്യവേഷണ മേഖലയിൽ ഇന്ത്യ കൈവരിച്ച പ്രധാനനേട്ടങ്ങൾ – ചന്ദ്രയാൻ 1, ചന്ദ്രയാൻ II. പ്രമുഖ ദേശീയ, അന്തർദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങൾ, സാരഥികൾ.
  • ഇന്ത്യൻ സ്വാതന്ത്യ സമരം പ്രമുഖ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മുന്നേറ്റങ്ങൾ, പ്രമുഖ – വ്യക്തിത്വങ്ങൾ, അവരുടെ സംഭാവനകൾ, വിവിധ ദേശീയ പ്രസ്ഥാനങ്ങൾ, പ്രമുഖ സ്വാതന്ത്ര്യ സമര സേനാനികൾ. ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ പ്രമുഖ രാഷ്ട്രീയ, സാമൂഹിക മുന്നേറ്റങ്ങൾ, സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ കാബിനറ്റ്, ഇന്ത്യൻ പ്രസിഡന്റുമാർ, പ്രധാനമന്ത്രിമാർ
  • മഹാത്മാഗാന്ധി – ഗാന്ധി ദർശനങ്ങൾ, ഗാന്ധിയൻ പാരമ്പര്യം, കാലാവർത്തിയായ ഗാന്ധിയൻ മൂല്യങ്ങൾ കാലിക പ്രാധാന്യവും പ്രസക്തിയും. തൊട്ടുകൂടായ്മ, ജാതി വ്യവസ്ഥ, ഉച്ചനീചത്വങ്ങൾ എന്നിവ ഇല്ലാതാക്കുന്നതിനും പൗരസ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ എന്നീ മൂല്യങ്ങൾ നേടിയെടുക്കുന്നതിന് കൈക്കൊണ്ട പ്രവർത്തനങ്ങൾ.
  • ഇന്ത്യൻ സാമ്പത്തിക രംഗം, സാമ്പത്തിക പരിഷ്കരണ നടപടികൾ, ദേശീയ വരുമാനം, വളർച്ചാനിരക്ക്, രൂപയുടെ വരവ് ചെലവ്, ബാങ്ക് ദേശസാൽക്കരണം, ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങൾ, റിസർവ് ബാങ്ക്, അന്തർദേശീയ ധനകാര്യ സ്ഥാപനങ്ങൾ, ലോകബാങ്ക്, അന്താരാഷ്ട്ര നാണയനിധി – ഘടനയും പ്രവർത്തനവും സ്ഥാപിതലക്ഷ്യങ്ങളും.
  • പ്രമുഖ അന്താരാഷ്ട്ര സംഘടനകൾ, കൂട്ടായ്മകൾ ഐക്യരാഷ്ട്ര സംഘടന, ജി4 രാജ്യങ്ങൾ, അന്താരാഷ്ട്ര കോടതികൾ, സർവ്വരാജ്യസഖ്യം, കോമൺവെൽത്ത്, ചേരിചേരാപ്രസ്ഥാനം, ആസിയാൻ, സാർക്ക്, ബ്രിക്സ്, യൂറോപ്യൻ യൂണിയൻ, ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് അന്തർദേശീയ നാണ്യനിധി – ആസ്ഥാനം, ഉദ്ദേശ്യലക്ഷ്യങ്ങൾ, ഘടനയും പ്രവർത്തനവും.
  • സാമൂഹ്യ, സാമ്പത്തിക, വ്യാവസായിക, കാർഷിക, വിവരവിനിമയ/വിവര സാങ്കേതിക മേഖലകളിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യ കൈവരിച്ച സുപ്രധാന നേട്ടങ്ങളും, പ്രധാന വ്യക്തികളും.
  • കായിക രംഗത്തെ ഇന്ത്യൻ കുതിപ്പ് – ഒളിമ്പിക്സ് ഉൾപ്പെടെ മറ്റ് അന്തർദേശീയ/ദേശീയ – മത്സരങ്ങളിലെ മലയാളി സാന്നിദ്ധ്യം – കൈവരിച്ച നേട്ടങ്ങൾ, അർജുന അവാർഡ് ജേതാക്കൾ. 2019 ലെ പ്രധാന കായിക മത്സരങ്ങൾ, ജേതാക്കൾ.
  • ദേശീയ/പ്രാദേശിക രംഗത്തെ പ്രമുഖ സാഹിത്യകാരൻമാർ, അവരുടെ രചനകൾ, കഥാപാത്രങ്ങൾ, തൂലികാ നാമങ്ങൾ, അപരനാമങ്ങൾ, അവാർഡ് ജേതാക്കൾ. കലാ, സാഹിത്യ, ഭാഷാ പോഷണത്തിനായുള്ള കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, സാരഥികൾ.
  • അന്തർദേശീയ, ദേശീയ ശാസ്ത്രപ്രതിഭകൾ. കണ്ടുപിടിത്തങ്ങൾ. നോബേൽ പുരസ്കാര ജേതാക്കൾ. ഇന്ത്യൻ വനിതാ ശാസ്ത്രജ്ഞർ. നോബേൽ സമ്മാനാർഹരായ ഇന്ത്യൻ ശാസ്ത്രജ്ഞർ, പത്മ പുരസ്ക്കാരങ്ങൾ, പുരസ്ക്കാര ജേതാക്കൾ.
  • ഇന്ത്യയിൽ വിശിഷ്യ കേരളത്തിൽ നടപ്പാക്കിയ ജനാധിപത്യ അധികാര വികേന്ദ്രീകരണം ലക്ഷ്യവും പ്രയോജനവും. ഗ്രാമീണ/നഗര സ്വയംഭരണ സ്ഥാപനങ്ങൾ, മുൻസിപ്പാലിറ്റികൾ, ജില്ലാ/ഗ്രാമ പഞ്ചായത്തുകൾ, അവയുടെ ഘടന, അധികാരങ്ങൾ, ഉത്തരവാദിത്വങ്ങൾ.
  • പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ, സ്ഥാപനങ്ങൾ. പ്രമുഖ ദേശീയ പരിസ്ഥിതി പ്രവർത്തകർ, അവരുടെ സംഭാവനകൾ. പരിസ്ഥിതി അനുബന്ധ ദിനങ്ങൾ, പ്രാധാന്യവും പ്രസക്തിയും. പരിസ്ഥിതി വൈവിധ്യത്തിന് നിദാനമായ ആവാസവ്യവസ്ഥകൾ. ഇക്കോളജിക്കൽ ഹോട്ട്സ്പോട്ടുകൾ.
  • ഇന്ത്യൻ ഭരണഘടന ജനാധിപത്യത്തിന്റെ പുസ്തകം. ആമുഖം. യൂണിയൻ ഭൂപ്രദേശം. മൗലികാവകാശങ്ങൾ. മൗലിക അവകാശങ്ങളിലെ പ്രധാന വകുപ്പുകൾ. മൗലിക കർത്തവ്യങ്ങൾ. നിർദ്ദേശക തത്ത്വങ്ങൾ. യൂണിയൻ ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ് – ഇവയിലെ പ്രധാനപ്പെട്ട വകുപ്പുകൾ. ഭരണഘടനാ സ്ഥാപനങ്ങൾ ഘടനയും പ്രവർത്തനവും സാരഥികളും. – സുപ്രധാന ഭരണഘടനാ ഭേദഗതികൾ, വകുപ്പുകൾ. കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ. പ്രസിഡന്റിന്റെ അധികാരങ്ങൾ. പൗരത്വം.
  • കേന്ദ്ര/സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകൾ, മനുഷ്യാവകാശ കമ്മീഷനുകൾ, വനിതാ കമ്മീഷനുകൾ, വിവരാവകാശ കമ്മീഷനുകൾ, ഘടന, അധികാരങ്ങൾ, പ്രവർത്തന ലക്ഷ്യങ്ങൾ, ഉത്തരവാദിത്വങ്ങൾ. തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ-ലോകസഭാ/നിയമസഭാ തെരഞ്ഞെടുപ്പുകൾ. സാമൂഹ്യ നൻമയും, സുരക്ഷയും, സാമൂഹ്യ ഭദ്രതയും, സാമൂഹിക സാമ്പത്തിക വികസനത്തിനായുള്ള സുപ്രധാന കേന്ദ്ര സംസ്ഥാന നിയമങ്ങൾ, പദ്ധതികൾ – സാമൂഹ്യ സുരക്ഷയ്ക്കും, സാമ്പത്തിക ഉന്നമനത്തിനും വേണ്ടിയുള്ള കേന്ദ്ര/സംസ്ഥാന പദ്ധതികൾ, സ്ഥാപനങ്ങൾ.
  • ഇന്ത്യയിലെ അഴിമതി നിരോധന നിയമങ്ങൾ അഴിമതി നിയന്ത്രണത്തിനുള്ള ഭരണഘടനാ സ്ഥാപനങ്ങൾ. ലോക്പാൽ. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ. സംസ്ഥാന അഴിമതി അന്വേഷണ സ്ഥാപനങ്ങൾ, ബ്യൂറോകൾ – അധികാരങ്ങളും, ഉത്തരവാദിത്വങ്ങളും.
  • ആഗോളതാപനം. ഓസോൺ പാളികളുടെ ശോഷണം, കാരണങ്ങൾ, മുൻകരുതലുകൾ. കാലാവസ്ഥാ വ്യതിയാനങ്ങൾ. മറ്റ് പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ. ഗ്രീൻ ഹൗസ് ഗ്യാസസ്. ഗ്രീൻ ഹൗസ് ഇഫക്ട്.
  • പ്രകൃതി ദുരന്തങ്ങൾ. ദുരന്തലഘൂകരണ പ്രവർത്തനങ്ങൾ. ലോകത്തെ ബാധിച്ച മഹാവ്യാധികൾ – – 19, സ്പാനിഷ് ഫ്ളൂ, എയ്ഡ്സ്, എച്ച് 1 എൻ 1, എബോള, സിക്കാ വൈറസ് – അവയുടെ കോവിഡ് – വ്യാപനം – കൈക്കൊണ്ട പ്രതിരോധ പ്രവർത്തനങ്ങൾ – മുൻകരുതലുകൾ. കോവിഡ് 19 വ്യാപനം കേന്ദ്രസംസ്ഥാന സർക്കാരുകൾ കൈക്കൊണ്ട് രോഗവ്യാപന പ്രതിരോധ പ്രവർത്തനങ്ങൾ, പദ്ധതികൾ, നിയമങ്ങൾ, വിവിധ പാക്കേജുകൾ.
  • സഹകരണ മേഖലയിൽ കേരളം കൈവരിച്ച പുരോഗതി – വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക, സാമ്പത്തിക മേഖലകളിലെ പ്രമുഖ സഹകരണ സ്ഥാപനങ്ങൾ, ഉദ്ദേശ്യ ലക്ഷ്യങ്ങൾ, ഘടന, സാരഥികൾ, കൈവരിച്ച നേട്ടങ്ങൾ – സംസ്ഥാന കോ-ഓപ്പറേറ്റീവ് യൂണിയൻ – കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് 1969, ഉദ്ദേശ ലക്ഷ്യങ്ങൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അമൻഡ് മെന്റ് ആക്ട് 1999 – സംസ്ഥാന കോ-ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ്.
  • സാമൂഹിക നീതി ദിനം, പ്രാധാന്യവും പ്രസക്തിയും. വിയന്നാ പ്രഖ്യാപനം. കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങൾ. ദലിത് മുന്നേറ്റങ്ങൾ. സ്ത്രീ തുല്യതാ പ്രസ്ഥാനങ്ങൾ. 1948 ലെ സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനം. യു.എൻ മനുഷ്യാവകാശ കൗൺസിൽ. ഹ്യൂമൺ റൈറ്റ്സ് വാച്ച്. സാമൂഹിക നീതിയ്ക്കായി പോരാടിയ ദേശീയ/അന്തർദേശീയ നേതാക്കൾ. ലോക തൊഴിലാളി ദിനം. പ്രധാന തൊഴിൽ നിയമങ്ങൾ. തൊഴിൽനിയമങ്ങളുടെ ആവിർഭാവം – കേരളത്തിലെ തൊഴിലാളി പോരാട്ട ചരിത്രം വിവിധ തൊഴിലാളി നിയമങ്ങൾ, തൊഴിലാളി ക്ഷേമനിധി ബോർഡുകൾ, – ലേബർ വെൽഫെയർ ബോർഡുകൾ – ലേബർ വെൽഫെയർ ബോർഡുകളുടെ ആസ്ഥാനം സാരഥികൾ.
  • യൂണിസെഫ് – കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടിയുളള യു.എൻ കൺവെൻഷൻ. കുട്ടികളുടെ അവകാശങ്ങൾ, ചൈൽഡ് കെയർ ആക്ട് 2000. കുടുംബശ്രീ, അംഗൻവാടി, ആശാവർക്കേഴ്സ്. കടമകളും ഉത്തരവാദിത്വങ്ങളും
  • റോഡ് സുരക്ഷാ നിയമങ്ങളും നടപടികളും സംബന്ധിച്ച അറിവ് – ട്രാഫിക് നിയമ ലംഘനങ്ങൾ. ട്രാഫിക് നിയമം നടപ്പിലാക്കൽ അധികാരികൾ. റോഡ് സുരക്ഷാ ദിനാചരണം, പ്രാധാന്യവും പ്രസക്തിയും. 2019 ലെ മോട്ടോർ വെഹിക്കിൾ നിയമ ഭേദഗതി ബിൽ, ട്രാഫിക് നിയമ ലംഘനത്തിനുള്ള പിഴകളും. പ്രധാന ഭേദഗതികളും
  • കേരളത്തിന്റെ ഭൂമിശാസ്ത്രം ഭൂപ്രകൃതി കാലാവസ്ഥ, നദികൾ, കായലുകൾ, റാംസാർ സൈറ്റുകൾ, മണ്ണിനങ്ങൾ, സസ്യജന്തു ജാലങ്ങൾ, കൃഷി, ഗതാഗതം, വാർത്താവിനിമയം, വ്യവസായം എന്നീ മേഖലകൾ കൈവരിച്ച നേട്ടങ്ങൾ.
  • ഇന്ത്യയിലെ വിശിഷ്യ കേരളത്തിലെ സംരക്ഷിത പ്രദേശങ്ങൾ ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം. വന്യജീവി സങ്കേതങ്ങൾ. ദേശീയോദ്യാനങ്ങൾ. കമ്മ്യൂണിറ്റി റിസർവുകൾ. സാമൂഹിക വനവത്കരണ പദ്ധതികൾ. പ്രമുഖ പരിസ്ഥിതി സമ്മേളനങ്ങൾ. പരിസ്ഥിതി സംഘടനകൾ ചിപ്കോ, സൈലന്റ് വാലി പ്രസ്ഥാനങ്ങൾ, നർമദാ ബച്ചാവോ – ആന്ദോളൻ, ക്ലീൻ ഗംഗാ പ്രോജക്ട്.
  • കേരളത്തിലെ വിവിധതരം വനങ്ങൾ, നിത്യഹരിത വനങ്ങൾ, പുൽമേടുകൾ. ജൈവവൈവിധ്യം, വനങ്ങളുടെ പ്രത്യക്ഷ-പരോക്ഷ ഗുണങ്ങൾ, കാലാവസ്ഥാ വ്യതിയാനത്തിൽ വനങ്ങളുടെ പ്രസക്തി, കേരള ഫോറസ്റ്റ് & വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെന്റ് – ഘടനയും പ്രവർത്തനവും. അന്താരാഷ്ട്ര വനദിനം 2022, വനമിത്ര പുരസ്കാരങ്ങൾ, പുരസ്കാര ജേതാക്കൾ.
  • കേരളത്തിലെ വിദ്യാഭ്യാസരംഗം, ആരോഗ്യ മേഖല, സാംസ്കാരിക മേഖല, വ്യാവസായിക മേഖല – കൈവരിച്ച പുരോഗതി, നേട്ടങ്ങൾ, പ്രധാന വ്യക്തികൾ. പ്രാചീനകേരളം, മധ്യകാല കേരളം, അടിസ്ഥാന വിവരങ്ങൾ.
  • സാമൂഹ്യ പരിഷ്കർത്താക്കൾ, പ്രക്ഷോഭങ്ങൾ, പരിഷ്കരണ പ്രസ്ഥാനങ്ങൾ.
  • ആധുനിക കേരളം യൂറോപ്യൻമാരുടെ വരവ് – ബ്രിട്ടീഷ് ആധിപത്യം – ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യകാല ചെറുത്തുനിൽപുകൾ – ആറ്റിങ്ങൽ കലാപം – പഴശ്ശി കലാപം, മലബാർ ലഹള, വാഗൺ ട്രാജഡി, മലയാളി മെമ്മോറിയൽ, ഈഴവ മെമ്മോറിയൽ, നിവർത്തന പ്രക്ഷോഭം, തിരുവിതാംകൂർ സ്റേറ് കോൺഗ്രസ്സ് പ്രജാമണ്ഡലം – സമര നായകർ. തിരുവിതാംകൂർ – കൊച്ചി സംയോജനം, ഐക്യ കേരളം, കേരളപ്പിറവി. ആദ്യ ജനകീയ മന്ത്രിസഭ.
  • ദേശീയ പ്രസ്ഥാനം കേരളത്തിൽ.

 



പാർട്ട് 2 – Part 2 – Syllabus – ഗണിതം, ക്ലറിക്കൽ അഭിരുചി, മാനസികശേഷി, യുക്തിചിന്ത. Arithmetic, Clerical Aptitude, Mental ability, Test of reasoning

ആകെ ചോദ്യങ്ങൾ 10
ചോദ്യഭാഷ മലയാളം/തമിഴ്/കന്നട
ആകെ മാർക്ക് 10

 

  • അംശബന്ധവും അനുപാതവും (Ratio and Proportion)
  • രണ്ട് അളവുകളുടെ അംശബന്ധം, മൂന്ന് അളവുകളുടെ അംശബന്ധം, നേരനുപാതം, വിപരീതാനുപാതം (Ratio of two measures, Three measures, Direct proportion, Inverse proportion)
  • ശ്രേണികൾ, ഗണിത ശ്രേണികൾ (Sequences, Arithmetic sequences)
  • ശതമാനം, പലിശ – സാധാരണ പലിശ, കൂട്ടുപലിശ (Percentage, Interest – Simple interest, Compound interest)
  • ശരാശരി (Average)
  • ഭിന്നസംഖ്യകളും, ദശാംശസംഖ്യകളും – ഭിന്നസംഖ്യകളും, ദശാംശസംഖ്യകളും ഉപയോഗിച്ചുളള ക്രിയകൾ (Fractions and Decimels – Operations with fractions and decimel forms)
  • ലാഭവും നഷ്ടവും – ലാഭവും നഷ്ടവും ഉൾപ്പെടുന്ന പ്രശ്നങ്ങൾ (Profit and Loss – Problems related to Profit and Loss)
  • ജ്യാമിതീയ രൂപങ്ങളുടെ പരപ്പളവും വ്യാപ്തവും – വൃത്തം, ത്രികോണം, ചതുരം (Area and volume of geometrical shapes – Area of Circle, Triangle, Rectangle etc)
  • സമയവും ദൂരവും – അടിസ്ഥാന ആശയങ്ങൾ (Time and distance – Basic concepts)
  • ദിശാബോധം (Sense of direction)
  • കലണ്ടറും തീയതിയും (Calendar and Date)
  • അനുക്രമങ്ങൾ – സംഖ്യാനുക്രമങ്ങൾ, അക്ഷര അനുക്രമങ്ങൾ (Series Number series, Letter serie)
  • സാധ്യതകളുടെ ഗണിതം (Probability)

 




പാർട്ട് 3 (Part 3) – Syllabus – General English

No. of Questions: 10
Medium of Questions: English
Total Marks: 10

 

- Advertisement -

Testing skills of comprehension

  • Simple passages followed by comprehension questions (Objective type multiple choice questions with four answer options)

Testing elements of Language

  1. Vocabulary
  2. Antonyms – Synonyms
  3. Change of gender
  4. Words often confused
  5. One word substitution
  6. Spelling test

Grammar

  • Tense correct use – common errors in using tense
  • Concord – subject – verb agreement
  • Transformation of sentences
  • Preposition
  • Passivisation (Active and Passive voice)
  • Reporting (Reported speech)
  • Article
  • Question tags
  • Model auxiliaries
  • Degrees of comparison
  • Error identification/ Spelling
  • Adjectives
  • Direct and indirect speech
  • Commonly used phrasal verbs and idioms

 




പാർട്ട് 4 – Part 4 – Syllabus – പ്രാദേശിക ഭാഷ – Regional language മലയാളം/തമിഴ്/കന്നട – Malayalam/Tamil/Kannada

വ്യാകരണം, ഭാഷാനൈപുണ്യം, അവധാരണം, വിവർത്തനം Grammar, Language proficiency, Comprehension, Translation.

ആകെ ചോദ്യങ്ങൾ 10
ചോദ്യഭാഷ മലയാളം/തമിഴ്/കന്നട
ആകെ മാർക്ക് 10

 

1. വ്യാകരണം, ഭാഷാനൈപുണ്യം – Grammar, Language Proficiency

  • വാക്യത്തിന്റെ അന്വയം – പൊരുത്തം, വ്യാകരണവ്യവസ്ഥകൾ എന്നിവ പാലിച്ചും ദോഷങ്ങൾ ഒഴിവാക്കിയും വാക്യങ്ങൾ രചിക്കാനും മെച്ചപ്പെടുത്താനുമുള്ള ശേഷി. (Sentence construction – Ability to make a sentence with grammatical sense without error and edit excellently.)
  • ലിംഗം, പുരുഷൻ, വിഭക്തി (കാരകം), വചനം – നാമപദങ്ങളുടെ സ്വരൂപം, നാമത്തോടു ചേരുന്ന പ്രത്യയങ്ങൾ, അവ മൂലം ഉണ്ടാകുന്ന അർത്ഥഭേദം എന്നിവ സംബന്ധിച്ച ധാരണ. (Gender, Number, Person, Case – Knowledge in different forms of nouns, Noun Suffixes and it’s change of meaning in a sentence.)
  • കാലം, പ്രകാരം, അനുപ്രയോഗം ക്രിയാപദങ്ങളുടെ രൂപഭേദങ്ങൾ, ക്രിയയോടു ചേരുന്ന പ്രത്യയങ്ങൾ, വാക്യത്തിന്റെ അർത്ഥത്തിനുണ്ടാകുന്ന ഭേദങ്ങൾ എന്നിവയെക്കുറിച്ചുള്ള ധാരണ. (Tense, Mood, Auxilliary – Knowledge in different forms of verbs, Verb suffixes and it’s change of meaning in a sentence.)
  • വിശേഷണം – വിശേഷണപദങ്ങൾ, അവയുടെ ധർമ്മം, പ്രയോഗം തുടങ്ങിയവയിലുള്ള ധാരണ. (Modifier: Adjunct – Knowledge about Modifier; Adjunct, it’s functions and applications)
  • പദനിഷ്പാദനം – വിവിധ വിഭാഗത്തിൽപ്പെട്ട പദങ്ങൾ പലതരത്തിൽ കൂട്ടിച്ചേർത്തും പ്രത്യയങ്ങൾ ചേർത്തും പദനിഷ്പാദനം നടത്താനും അർത്ഥഭേദം തിരിച്ചറിയാനും ഉള്ള ശേഷി. (Word formation – Ability to combine the various kinds of words, Suffixes in different models and frame words with sense of difference in it’s meaning
  • ശൈലി ശൈലികളുടെ അർത്ഥം ഗ്രഹിക്കാനും ഉചിതസന്ദർഭങ്ങളിൽ അവ പ്രയോഗിക്കാനും ഉള്ള ശേഷി. (Style/Usages – Ability to comprehend the meanings of different styles and usages and apply the same in suitable contexts.)

2. അവധാരണം – Comprehension

  • ഗദ്യം – വ്യത്യസ്ത വിഷയങ്ങൾ പ്രതിപാദിക്കുന്ന ഗദ്യഭാഗങ്ങൾ വായിച്ച് ആശയം ഗ്രഹിക്കുന്നതിനുള്ള ശേഷി (Prose – Ability to comprehend the prose on various topics.)
  • പദ്യം – സാമാന്യ നിലവാരത്തിലുള്ള (പത്താം ക്ലാസ്) പദ്യഭാഗങ്ങൾ വായിച്ച് ആശയം ഗ്രഹിക്കുന്നതിനുള്ള ശേഷി. (Poetry – Ability to comprehend the poetry on various topics (10th level standard).)

3. വിവർത്തനം

  • പദങ്ങൾ, വാക്യങ്ങൾ, ശൈലികൾ എന്നിവയുടെ ശരിയായ ഇംഗ്ലീഷ് – മലയാളം, മലയാളം – ഇംഗ്ലീഷ് വിവർത്തനം

Translatlon (Tamil/Kannada Medium)

  • Correct translation of words, sentences, idioms etc. in Tamil/Kannada into English and vice versa

 




പാർട്ട് 5 – Part 5 – അടിസ്ഥാന ശാസ്ത്രം – Basic Science

പാർട്ട് 5 (i) – Part 5 (i) ഊർജ്ജതന്ത്രം (Physics) – Syllabus

ആകെ ചോദ്യങ്ങൾ 5
ചോദ്യഭാഷ മലയാളം/ഇംഗ്ലീഷ്
ആകെ മാർക്ക് 5

 

  • അളവുകളും യൂണിറ്റുകളും (Measurements and Units) – അടിസ്ഥാന അളവുകൾ, അടിസ്ഥാന യൂണിറ്റുകൾ, വ്യുൽപ്പന്ന യൂണിറ്റുകൾ (Fundamental Measurements, Fundamental units and Derived units) – യൂണിറ്റുകൾ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട നിയമങ്ങൾ (Rules to be observed while writing the Units)
  • ചലനവും ചലന നിയമങ്ങളും (Motion and Laws of Motion) – ന്യൂട്ടന്റെ ചലനനിയമങ്ങൾ – ഒന്നാം ചലനനിയമം – രണ്ടാം ചലന നിയമം – മൂന്നാം ചലനനിയമം (Newton’s Laws of motion, First, Second and Third) – ജഡത്വം, ആക്കം (Inertness and Momentum)
  • വൈദ്യുതോർജ്ജം (Electrical energy) – വൈദ്യുത പ്രവാഹത്തിന്റെ താപഫലം, പ്രകാശഫലം (Heating and Lighting effects of Electric current), വൈദ്യുത കാന്തിക പ്രേരണം (Electro Magnetic Induction) – വൈദ്യുതി ഉത്പാദനവും വിതരണവും (Generation and Transmission of Electricity) – ഗൃഹവൈദ്യുതീകരണം (Domestic electrification) – വൈദ്യുതാഘാതം (Electric Shock), മുൻകരുതലുകൾ (Precautions)
  • വിവിധ ഊർജ്ജ സ്രോതസ്സുകൾ (Different Sources of Energy). വിവിധതരം ഇന്ധനങ്ങൾ (Different types of fuels), ഇന്ധനക്ഷമത (Fuel Efficiency). കലോറിമൂല്യം (Caloric value). സൗരോർജ്ജം (Solar Energy), സൗരോർജ്ജത്തിൽ നിന്നും വൈദ്യുതിയും, താപോർജ്ജവും (Electrical and Heat Energy from Solar Energy) – odlemode. (Green Energy), ബ്രൗൺ ഊർജ്ജം (Brown energy) – ഊർജ്ജ പ്രതിസന്ധി (Energy Crisis)

 




പാർട്ട് 5 (ii) – Part 5 (ii) രസതന്ത്രം (Chemistry) Syllabus

ആകെ ചോദ്യങ്ങൾ 5
ചോദ്യഭാഷ മലയാളം/ഇംഗ്ലീഷ്
ആകെ മാർക്ക് 5

 

  • വിവിധ ലോഹങ്ങൾ, അലോഹങ്ങൾ, ലോഹസങ്കരങ്ങൾ (Metals, Nonmetals and Alloys)
  • മൂലകങ്ങൾ, ലോഹസംയുക്തങ്ങൾ, അലോഹസംയുക്തങ്ങൾ (Elements, Compounds of Metals, Compounds of Nonmetals)
  • ആസിഡുകൾ, ബേസുകൾ, ലവണങ്ങൾ (Acids, Bases, Salts)
  • ജലം, ലായനികൾ (Water, Solutions)

 




പാർട്ട് 5 (iii) – Part 5 (iii) ജീവശാസ്ത്രം (Biology) Syllabus

ആകെ ചോദ്യങ്ങൾ 5
ചോദ്യഭാഷ മലയാളം/ഇംഗ്ലീഷ്
ആകെ മാർക്ക് 5

 

  • ജീവജാലങ്ങളും ആവാസവ്യവസ്ഥയും (Living organisms and Ecosystem) പോഷണ തലങ്ങൾ (Trophic levels), ജീവിബന്ധങ്ങൾ (Ecological Interactions), ജൈവവൈവിധ്യം (Biodiversity), ശോഷണവും സംരക്ഷണവും (Depletion and Conservation). പരിസ്ഥിതി മലിനീകരണം (Environmental Pollution) – മണ്ണ്, വായു, ജലം (Soil, Air and Water).
  • പ്രകാശസംശ്ലേഷണം (Photosynthesis)
  • മനുഷ്യ ശരീരത്തിലെ അവയവ വ്യവസ്ഥകൾ Human body – Functions & Importance) ധർമ്മവും പ്രാധാന്യവും (Organ Systems in
  • പോഷകാഹാരം, പോഷക അപര്യാപ്തതാ രോഗങ്ങൾ, സമീകൃത ആഹാരം (Nutrient Food, Nutrient Deficiency Diseases, Balanced Diet)
  • വൈറസ് രോഗങ്ങൾ, ബാക്ടീരിയ രോഗങ്ങൾ, ജീവിത ശൈലി രോഗങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ (Viral Diseases, Bacterial Diseases, Lifestyle Diseases and Preventive Measures)

 




പാർട്ട് 6 – Part 6 – കമ്പ്യൂട്ടർ പരിജ്ഞാനം – Computer knowledge – Syllabus

Total Question 10
Medium of Question English
Total Marks 10

 

  • കമ്പ്യൂട്ടർ – ഫംഗ്ഷണൽ യൂണിറ്റുകൾ, സവിശേഷതകൾ (Computer – Functional units, features)
  • കമ്പ്യൂട്ടർ സോഫ്റ്റ് വെയർ (Computer software)
  • കമ്പ്യൂട്ടർ ഹാർഡ് വെയർ (Computer hardware)
  • ഓപ്പറേറ്റിംഗ് സിസ്റ്റം, ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ, ഫ്രീ ആന്റ് ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയർ (Operating system, Application software, free and open source software)
  • വേർഡ് പ്രോസസിംഗ് സോഫ്റ്റ് വെയർ (Word Processing software)
  • ഇന്റർനെറ്റ്, വേൾഡ് വൈഡ് വെബ്, ഇ-മെയിൽ (Internet, World Wide Web, E-mail)
  • സൈബർ നിയമങ്ങൾ, സൈബർ കുറ്റങ്ങൾ (Cyber laws, Cyber crimes)

 




പാർട്ട് – Part-7 – ക്ഷേത്ര കാര്യങ്ങൾ – ഹൈന്ദവ സംസ്കാരം, ആചാരാനുഷ്ഠാനങ്ങൾ – ഹൈന്ദവ പുണ്യഗ്രന്ഥങ്ങൾ – വിവിധ ദേവസ്വം ബോർഡുകൾ മുതലായവ – (Temple Affairs – Hindu Culture, Customs and Traditions – Holy Books of Hinduism – Various Devaswom Boards etc.) – Syllabus

ആകെ ചോദ്യങ്ങൾ 15
ചോദ്യഭാഷ മലയാളം/തമിഴ്/കന്നട
ആകെ മാർക്ക് 15

 

കേരളത്തിലെ ക്ഷേത്രങ്ങളുടെ പരിണാമക്രമമായ വളർച്ച – ദേവസ്വങ്ങളുടെ ആവിർഭാവം – പ്രധാനക്ഷേത്രങ്ങൾ, അവയുടെ പ്രാധാന്യവും പ്രത്യേകതകളും നിലവിലെ ദേവസ്വം ബോർഡുകളുടെ ഘടനയും രൂപീകരണപ്രക്രിയയും ശ്രേണീക്രമീകരണവും വരുമാനത്തിന്റേയും നിത്യപൂജാനുഷ്ഠാനങ്ങളുടെയും അടിസ്ഥാനത്തിലുളള ക്ഷേത്രവർഗ്ഗീകരണം പ്രധാന ക്ഷേത്രോൽസവങ്ങൾ ആചാരപരവും ഭക്തിപരവുമായ അനുഷ്ഠാന ചടങ്ങുകൾ – അവയുടെ പ്രാധാന്യവും സാമൂഹിക പ്രസക്തിയും – ഹൈന്ദവ പുണ്യമാസങ്ങൾ, പുണ്യദിനങ്ങൾ, അവയുടെ ആധ്യാത്മികപ്രാധാന്യം. ക്ഷേത്രകലകൾ അനുഷ്ഠാനകലകൾ കേരളീയ ക്ഷേത്ര വാസ്തുശൈലി. ക്ഷേത്ര മര്യാദകൾ, ക്ഷേത്രവാദ്യങ്ങൾ, ക്ഷേത്രസംഗീതം – വിഖ്യാത ക്ഷേത്രവാദ്യ കലാകാരന്മാർ. വാസ്തുവിദ്യാ ഗുരുകുലം, വാദ്യവിദ്യാലയങ്ങൾ, ക്ഷേത്രകലാപീഠങ്ങൾ – ഹൈന്ദവ പുണ്യഗ്രന്ഥങ്ങൾ – വേദങ്ങൾ, ഉപനിഷത്തുകൾ, പുരാണങ്ങൾ ഇവയെ സംബന്ധിച്ചുള്ള അടിസ്ഥാന പരിജ്ഞാനം. ഭക്തിപ്രസ്ഥാനം – ഭക്തിപ്രസ്ഥാന നായകർ. വിഖ്യാത മതാചാര്യന്മാർ, ആത്മീയാചാര്യന്മാർ, സാമൂഹിക പരിഷ്കർത്താക്കൾ – തത്ത്വചിന്തകർ, അവരുടെ സംഭാവനകൾ. ആത്മീയ സദ് വചനങ്ങൾ, അവയുടെ ഉദ്ഘോഷകർ – ട്രാവൻകൂർ കൊച്ചിൻ ഹിന്ദു റിലിജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട് 1950 – കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് – ആവിർഭാവം – കടമകൾ – ഉത്തരവാദിത്തങ്ങൾ – ഭരണശ്രേണീ ക്രമീകരണം – സാരഥികൾ.

- Advertisement -
Nidheesh C V
Nidheesh C Vhttp://www.eassyjobs.com
Hey, I am Nidheesh C V. I am creating many blogs and websites related to competitive exams like Kerala PSC, SSC, UPSC, Railway, Bank Exams, etc. in this website you have to get all notifications for different jobs
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments