ബുധനാഴ്‌ച, മെയ്‌ 15, 2024
HomeStudy Guruഇന്നത്തെ കേരള വിദ്യാഭ്യാസ വാർത്തകൾ – 24/12/2022

ഇന്നത്തെ കേരള വിദ്യാഭ്യാസ വാർത്തകൾ – 24/12/2022

- Advertisement -

ഇന്നത്തെ കേരള വിദ്യാഭ്യാസ വാർത്തകൾ – 24/12/2022: കേരളത്തിലെ ഏറ്റവും പുതിയ വിദ്യാഭ്യാസ വാർത്തകൾ നിങ്ങൾക്ക് ഇവിടെ നിന്നും അറിയാം. ഏറ്റവും പുതിയ ഒഴിവുകൾ, കോഴ്സുകൾ, മറ്റ് വിശദാംശങ്ങൾ എല്ലാം അറിയാം. നിങ്ങൾ ആഗ്രഹിക്കുന്ന ഒരു കോഴ്സിൽ ചേരാൻ ഇത് സഹായിക്കും. നിങ്ങളുടെ പ്രിയ്യപ്പെട്ടവരിലേക്കും ഇത്തരം വാർത്തകൾ ഷെയർ ചെയ്യുക.

 

അപേക്ഷ ക്ഷണിച്ചു

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്പ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) ആഭിമുഖ്യത്തിൽ 2023 ജനുവരിയിൽ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് വിവിധ കേന്ദ്രങ്ങളിൽ അപേക്ഷ ക്ഷണിച്ചു.

- Advertisement -

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ), ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്), ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിഗ് (ഡി.സി.എഫ്.എ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോ മെഡിക്കൽ എൻജിനീയറിങ് (എ.ഡി.ബി.എം.ഇ), ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയ്ൻ മാനേജ്‌മെന്റ് (ഡി.എൽ.എസ്.എം), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ എംബെഡഡ് സിസ്റ്റം ഡിസൈൻ (പി.ജി.ഡി.ഇ.ഡി), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കമ്പ്യൂട്ടർ നെറ്റ് വർക്ക് അഡ്മിനിസ്‌ട്രേഷൻ (സി.സി.എൻ.എ) എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം.

എസ്.സി/ എസ്.ടി മറ്റ് പിന്നാക്ക വിദ്യാർഥികൾക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പിൽ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും. അപേക്ഷാഫോമും വിശദവിവരവും ഐ.എച്ച്.ആർ.ഡി. വെബ്‌സൈറ്റായ www.ihrd.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകൾ രജിസ്‌ട്രേഷൻ ഫീസ് സഹിതം ഡിസംബർ 30നു വൈകിട്ടു നാലിനു മുൻപ് സ്ഥാപനമേധാവിക്ക് സമർപ്പിക്കണം. ജനറൽ വിഭാഗത്തിന് 150 രൂപയും എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് 100 രൂപയുമാണ് ഫീസ്.




ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ സംപ്രേഷണം നാളെ (ഡിസംബർ 23) മുതൽ

പൊതുവിദ്യാലയത്തിന്റെ മികവുകൾ പങ്കുവെയ്ക്കുന്ന ‘ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം സീസൺ ഡിസംബർ 23 മുതൽ കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യും. എല്ലാ ദിവസവും വൈകുന്നേരം 7 മുതൽ 8 വരെ രണ്ട് എപ്പിസോഡുകളായാണ് സംപ്രേഷണം. അപേക്ഷിച്ച 453 സ്‌കൂളുകളിൽനിന്നും തിരഞ്ഞെടുത്ത 109 സ്‌കൂളുകളാണ് റിയാലിറ്റിഷോയിൽ പങ്കെടുക്കുന്നത്.

പ്രാഥമിക റൗണ്ടിലെ അപേക്ഷയും സ്‌കൂൾ സന്ദർശന വിശദാംശങ്ങളും ഫ്ലോർ ഷൂട്ടിലെ പ്രകടനത്തിന് ജൂറിയുടെ വിലയിരുത്തലും പരിഗണിച്ചാണ് സ്‌കൂളുകൾക്ക് സ്‌കോറുകൾ ലഭിക്കുന്നത്. ആദ്യ റൗണ്ടിലെ 109 സ്‌കൂളുകളുടെയും സംപ്രേഷണം പൂർത്തിയാകുന്ന മുറയ്ക്കായിരിക്കും അടുത്ത റൗണ്ടിലേക്കുള്ള സ്‌കൂളുകളെ പ്രഖ്യാപിക്കൽ. ഫെബ്രുവരി അവസാനം നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ വെച്ചായിരിക്കും സമ്മാന വിതരണം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം രൂപ വീതവും അവസാന റൗണ്ടിലെത്തുന്ന മറ്റു സ്‌കൂളുകൾക്ക് 2 ലക്ഷം രൂപ വീതവും സമ്മാനങ്ങൾ നൽകും.

മികച്ച വിദ്യാലയങ്ങൾക്കു പുറമെ ഫ്ലോർ ഷോയിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന വിദ്യാർഥികൾക്കും ഈ വർഷം സമ്മാനങ്ങൾ നൽകുമെന്ന് കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിനുവേണ്ടി കൈറ്റ് ആണ് ഷോ സംഘടിപ്പിക്കുന്നത്. ആവിഷ്‌കാരം സി-ഡിറ്റ് ആണ്. എല്ലാ ദിവസത്തെയും ഷോ അടുത്ത ദിവസം രാവിലെ 7 നും വൈകുന്നേരം 6 നും കൈറ്റ് വിക്ടേഴ്‌സിൽ പുനഃസംപ്രേഷണം ഉണ്ടായിരിക്കും. കൈറ്റ് വിക്ടേഴ്‌സ് ചാനലിന്റെ വെബ്, മൊബൈൽ ആപ്, യൂട്യൂബ്, ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമുകൾ വഴിയും ഷോ കാണാനാകും. പരിപാടിയുടെ ഷെഡ്യൂൾ hv.kite.kerala.gov.in ൽ പ്രസിദ്ധപ്പെടുത്തും.

- Advertisement -



നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ്

2022-23 അധ്യയന വർഷം ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിനുള്ള അവസാനഘട്ട അലോട്ട്‌മെന്റിലേക്കും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കും ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളേജ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in വഴി ഡിസംബർ 23 മുതൽ ഡിസംബർ 25 വൈകിട്ട് 5 വരെ നൽകാം. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം നേടിയവർ നിർബന്ധമായും സ്‌പെഷ്യൽ അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചു കൊണ്ടുള്ള പുതിയ NOC രജിസ്‌ട്രേഷൻ സമയത്ത് അപ്ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363,64.




അസിസ്റ്റീവ് ടെക്‌നോളജിയിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം

തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (NISH) ‘അസിസ്റ്റീവ് ടെക്‌നോളജി സൊല്യൂഷൻസ്’ സർട്ടിഫിക്കറ്റ് കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് ദൈർഘ്യം. cati.nish.ac.in ൽ രജിസ്റ്റർ ചെയ്യണം. ഓൺലൈനായി 31നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0471-2944673.



ഫോട്ടോ ജേർണലിസം ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോ ജേർണലിസം കോഴ്‌സ് 2023 ജനുവരി ബാച്ചിൽ അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. ഓരോ സെന്ററിലും 25 സീറ്റുകൾ ഉണ്ട്. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായി www.keralamediaacademy.org യിൽ സമർപ്പിക്കാം. സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 2. കൂടുതൽവിവരങ്ങൾക്ക്: 0484 2422275, 8281360360 (കൊച്ചി സെന്റർ), 0471 2726275, 9447225524 (തിരുവനന്തപുരം സെന്റർ).

- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഹേയ്, ഞാൻ നിധീഷ് സി വിയാണ്. കേരള പിഎസ്‌സി, എസ്‌എസ്‌സി, യുപിഎസ്‌സി, റെയിൽവേ, ബാങ്ക് പരീക്ഷകൾ തുടങ്ങിയ മത്സര പരീക്ഷകളുമായി ബന്ധപ്പെട്ട നിരവധി ബ്ലോഗുകളും വെബ്‌സൈറ്റുകളും ഞാൻ വെബ്‌സൈറ്റിൽ സൃഷ്‌ടിക്കുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments