ബുധനാഴ്‌ച, മെയ്‌ 15, 2024
HomeStudy Guruഇന്നത്തെ കേരള വിദ്യാഭ്യാസ വാർത്തകൾ – 19/12/2022

ഇന്നത്തെ കേരള വിദ്യാഭ്യാസ വാർത്തകൾ – 19/12/2022

- Advertisement -

ഇന്നത്തെ കേരള വിദ്യാഭ്യാസ വാർത്തകൾ – 19/12/2022: കേരളത്തിലെ ഏറ്റവും പുതിയ വിദ്യാഭ്യാസ വാർത്തകൾ നിങ്ങൾക്ക് ഇവിടെ നിന്നും അറിയാം. ഏറ്റവും പുതിയ ഒഴിവുകൾ, കോഴ്സുകൾ, മറ്റ് വിശദാംശങ്ങൾ എല്ലാം അറിയാം. നിങ്ങൾ ആഗ്രഹിക്കുന്ന ഒരു കോഴ്സിൽ ചേരാൻ ഇത് സഹായിക്കും. നിങ്ങളുടെ പ്രിയ്യപ്പെട്ടവരിലേക്കും ഇത്തരം വാർത്തകൾ ഷെയർ ചെയ്യുക.




മത്സര പരീക്ഷാപരിശീലന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം 2022-2023 ന്റെ ഭാഗമായി പിന്നാക്ക സമുദായങ്ങളിൽപ്പെട്ട (ഒ ബി സി) ഉദ്യോഗാർത്ഥികൾക്ക് മത്സരപരീക്ഷ പരിശീലന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ/എൻജിനീയറിങ് എൻട്രൻസ്, സിവിൽ സർവീസ്, ബാങ്കിംഗ് സർവീസ്, ഗേറ്റ്/മാറ്റ്, യു ജി സി/നെറ്റ് /ജെ ആർ എഫ് തുടങ്ങിയ വിവിധ മത്സര/യോഗ്യതാ പരിശീലനങ്ങൾക്ക് ധനസഹായത്തിനു അപേക്ഷിക്കാം. അപേക്ഷകൾ www.egrantz.kerala.gov.in എന്ന ഓൺലൈൻ സ്കോളർഷിപ്പ് പോർട്ടൽ മുഖേനയാണ് സമർപ്പിക്കേണ്ടതെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി പത്ത്. വിശദവിവരങ്ങൾ അടങ്ങിയ വിജ്ഞാപനത്തിന് www.bcdd.kerala.gov.in. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0474 2914417.



- Advertisement -

സ്‌പോട്ട് അഡ്മിഷൻ 20ന്

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ഒരു വർഷം ദൈർഘ്യമുള്ള ഫൈബർ റീ-ഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (എഫ്.ആർ.പി) കോഴ്‌സിൽ ഒഴിവുണ്ട്. ഇതിനുള്ള സ്‌പോട്ട് അഡ്മിഷൻ 20ന് ഉച്ചയ്ക്ക് 2നു ശേഷം കോളേജിൽ നടത്തും. എസ്.എസ്.എൽ.സി/തത്തുല്യ കോഴ്‌സും, [(മെഷീനിസ്റ്റ്, ഫിറ്റർ,പ്ലാസ്റ്റിക് പ്രോസെസ്സിങ് ഓപ്പറേറ്റർ,ഫൌണ്ട്രിമാൻ, ടൂൾ ആൻഡ് ഡൈമേക്കർ (ജിഗ്‌സ് ആൻഡ് ഫിക്‌സ്‌ചേർസ് ആൻഡ് ടൂൾ ആൻഡ് ഡൈമേക്കർ (ഡൈസ് ആൻഡ് മോൾഡ്‌സ്)] എന്നീ ട്രേഡുകളിലൊന്നിൽ ഐടിഐ പാസായവരോ അല്ലെങ്കിൽ ഫിറ്റിങ്/കാർപെൻറ്റി/ടെർനിങ് ട്രേഡിൽ ഏതെങ്കിലുമൊന്നിൽ ടി.എച്ച്.എസ്.എൽ.സി. പാസായവരോ ആയിരിക്കണം. അഡ്മിഷൻ സമയത്ത് സർട്ടിഫിക്കറ്റുകളുടെ അസൽ ഹാജരാക്കണം. ഫോൺ: 0471 2360391.

- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഹേയ്, ഞാൻ നിധീഷ് സി വിയാണ്. കേരള പിഎസ്‌സി, എസ്‌എസ്‌സി, യുപിഎസ്‌സി, റെയിൽവേ, ബാങ്ക് പരീക്ഷകൾ തുടങ്ങിയ മത്സര പരീക്ഷകളുമായി ബന്ധപ്പെട്ട നിരവധി ബ്ലോഗുകളും വെബ്‌സൈറ്റുകളും ഞാൻ വെബ്‌സൈറ്റിൽ സൃഷ്‌ടിക്കുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments