ബുധനാഴ്‌ച, മെയ്‌ 15, 2024
HomeStudy Guruഇന്നത്തെ കേരള വിദ്യാഭ്യാസ വാർത്തകൾ – 22/12/2022

ഇന്നത്തെ കേരള വിദ്യാഭ്യാസ വാർത്തകൾ – 22/12/2022

- Advertisement -

ഇന്നത്തെ കേരള വിദ്യാഭ്യാസ വാർത്തകൾ – 22/12/2022: കേരളത്തിലെ ഏറ്റവും പുതിയ വിദ്യാഭ്യാസ വാർത്തകൾ നിങ്ങൾക്ക് ഇവിടെ നിന്നും അറിയാം. ഏറ്റവും പുതിയ ഒഴിവുകൾ, കോഴ്സുകൾ, മറ്റ് വിശദാംശങ്ങൾ എല്ലാം അറിയാം. നിങ്ങൾ ആഗ്രഹിക്കുന്ന ഒരു കോഴ്സിൽ ചേരാൻ ഇത് സഹായിക്കും. നിങ്ങളുടെ പ്രിയ്യപ്പെട്ടവരിലേക്കും ഇത്തരം വാർത്തകൾ ഷെയർ ചെയ്യുക.




എൽ.എൽ.ബി. സീറ്റ് ഒഴിവ്

തിരുവനന്തപുരം ഗവ. ലോ കോളജിൽ പഞ്ചവത്സര ബി.എ എൽ.എൽ.ബിക്ക് 2022-23 വർഷത്തേക്ക് ഉണ്ടാകാനിടയുള്ള ഏതാനും ഒഴിവിൽ എൻട്രൻസ് കമ്മീഷണറുടെ നിബന്ധനകൾക്ക് വിധേയമായി ഡിസംബർ 26ന് രണ്ടു വരെ അപേക്ഷകൾ സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.



- Advertisement -

ലാപ്‌ടോപ്പിനുള്ള അപേക്ഷ ക്ഷണിച്ചു

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്ക് 2022-23 വര്‍ഷത്തെ ലാപ്‌ടോപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. എംബിബിഎസ്, ബി.ടെക് , എം.ടെക് , ബിഎഎംഎസ് , ബിഡിഎസ് , ബിവിഎസ് സി ആന്റ് എഎച്ച് , എംഡിഎസ് , എംഡി, ബിഎച്ച്എംഎസ്, പിജി ആയുര്‍വേദ, പിജി ഹോമിയോ, എംവിഎസ് സി ആന്റ് എഎച്ച് എന്നീ കോഴ്‌സുകളില്‍ കേന്ദ്ര/സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷന്‍ നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ 2022-23 വര്‍ഷം ഒന്നാം വര്‍ഷം പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളില്‍ നിന്നാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്.

നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഡിസംബര്‍ 30ന് മുമ്പായി ജില്ല വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അയക്കേണ്ട വിലാസം:ജില്ല വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍, അശോക് നഗര്‍, കാഞ്ഞാണി റോഡ്, അയ്യന്തോള്‍ പി.ഒ, തൃശൂര്‍-3. നിശ്ചിത തിയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല ഫോണ്‍: 0487 2364900




മത്സര പരീക്ഷാ പരിശീലനം ധനസഹായം

മെഡിക്കൽ/എൻജിനീയറിംഗ് എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിംഗ് സർവ്വീസ്, യു.ജി.സി/ ജെ.ആർ.എഫ്/നെറ്റ്, ഗേറ്റ്/ മാറ്റ് തുടങ്ങിയ മത്സര പരീക്ഷാ പരിശീലനം നടത്തുന്ന ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ധനസഹായം അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച് വർഷത്തിൽ കുറയാത്ത സേവനപാരമ്പര്യവും മുൻവർഷങ്ങളിൽ മികച്ച റിസൽട്ട് സൃഷ്ടിച്ചിട്ടുളളതുമായ പ്രശസ്ത സ്ഥാപനങ്ങളിൽ പരിശീലനം നടത്തുന്നവർക്ക് അപേക്ഷിക്കാം. www.egrantz.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ജനുവരി 10. വിശദവിവരങ്ങൾ ഉൾക്കൊള്ളിച്ച വിജ്ഞാപനം www.bcdd.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോൺ: 0491-2505663

- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഹേയ്, ഞാൻ നിധീഷ് സി വിയാണ്. കേരള പിഎസ്‌സി, എസ്‌എസ്‌സി, യുപിഎസ്‌സി, റെയിൽവേ, ബാങ്ക് പരീക്ഷകൾ തുടങ്ങിയ മത്സര പരീക്ഷകളുമായി ബന്ധപ്പെട്ട നിരവധി ബ്ലോഗുകളും വെബ്‌സൈറ്റുകളും ഞാൻ വെബ്‌സൈറ്റിൽ സൃഷ്‌ടിക്കുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments