ബുധനാഴ്‌ച, മെയ്‌ 15, 2024
HomeState Level JobsKerala Jobsകേരള ഹൈക്കോടതിയിൽ ഏറ്റവും പുതിയ നോട്ടിഫിക്കേഷൻ | ടെക്നിക്കൽ യോഗ്യത ഉള്ളവർക്ക് ഒരു ലക്ഷത്തി അറുപതിനായിരം...

കേരള ഹൈക്കോടതിയിൽ ഏറ്റവും പുതിയ നോട്ടിഫിക്കേഷൻ | ടെക്നിക്കൽ യോഗ്യത ഉള്ളവർക്ക് ഒരു ലക്ഷത്തി അറുപതിനായിരം രൂപ സാലറിയിൽ ജോലി നേടാം | Kerala High Court Notification 2023

- Advertisement -

കേരള ഹൈക്കോടതിയിൽ ഏറ്റവും പുതിയ നോട്ടിഫിക്കേഷൻ: ടെക്നിക്കൽ യോഗ്യത ഉള്ളവർക്ക് കേരള ഹൈക്കോടതിയിൽ നിരവധി അവസരം. ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. ഉയർന്ന സാലറിയിൽ കേരളത്തിൽ ജോലി ചെയ്യുവാനുള്ള അവസരം ആണ് ഇത്. കേരള ഹൈക്കോടതിയിൽ മാനേജർ (ഐടി) (ഒരു ഒഴിവ്), സിസ്റ്റം എൻജിനീയർ (ഒരു ഒഴിവ്), സീനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ (മൂന്ന് ഒഴിവ്), സീനിയർ സിസ്റ്റം ഓഫിസർ (14 ഒഴിവ്) എന്നീ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദമായ വിജ്ഞാപനം ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടൽ www.hckrecruitment.nic.in ൽ ലഭിക്കും.

കേരള ഹൈക്കോടതിയിൽ ഏറ്റവും പുതിയ നോട്ടിഫിക്കേഷൻ

കേരളത്തിലെ കൂടുതൽ താൽക്കാലിക ഒഴിവുകൾ

കേരളത്തിൽ ജോലി നോക്കുന്നവർക്ക് വന്നിരിക്കുന്ന ഏറ്റവും പുതിയ ജോലി അവസരങ്ങളെ പറ്റി ഇവിടെ നോക്കാം. കേരളത്തിൽ വരുന്ന വിവിധ ഗവൺമെന്റ് ജോലികൾ, പ്രൈവറ്റ് ജോലികൾ, താൽക്കാലിക ജോലികൾ, പാർട്ട് ടൈം ജോലികൾ, കേരള ഗവൺമെന്റ് ജോലികൾ, വർക്ക് ഫ്രം ഹോം ആയി ചെയ്യാൻ പറ്റുന്ന കൂടുതൽ ജോലികൾ നോക്കാം. ഇന്ന് 31/10/2023 ന് വന്നിരിക്കുന്ന കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിലെ കൂടുതൽ താൽക്കാലിക ഒഴിവുകൾ താഴെ കൊടുക്കുന്നു. നിലവിൽ വന്നിരിക്കുന്ന ഈ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദമായ വിവരങ്ങളും യോഗ്യതയും മറ്റ് വിവരങ്ങളും താഴെ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ യോഗ്യതയും താൽപ്പര്യവും അനുസരിച്ചുള്ള ജോലികൾ തിരഞ്ഞെടുത്ത് അവസാന തിയ്യതിക്കു മുൻപ് അപേക്ഷിക്കാൻ ശ്രമിക്കുക. ജോലി അന്വോഷിക്കുന്ന നിങ്ങളുടെ പ്രിയ്യപ്പെട്ടവർക്കും ഈ അറിയിപ്പ് ഷെയർ ചെയ്ത് കൊടുക്കുക.

- Advertisement -

 

ഇ.സി.ജി ടെക്‌നീഷ്യൻ

പുല്ലുവിള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴിൽ ഇ.സി.ജി ടെക്‌നീഷ്യൻ തസ്തികയിൽ നിയമനത്തിനായി നവംബർ 11 ന് രാവിലെ 11 മണിക്ക് വാക്-ഇൻ ഇന്റർവ്യൂ നടത്തും. ഒരു ഒഴിവാണുള്ളത്. ഇസിജി ടെക്‌നിഷ്യൻ കോഴ്‌സ് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

 

സിവിൽ എഞ്ചിനീയറിംഗ്/ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് കരാർ നിയമനം

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിക്ക് കീഴിൽ സംസ്ഥാനത്തെ വിവിധ മേഖലാ ഓഫീസുകളിലേക്ക് സിവിൽ എഞ്ചിനീയറിംഗ്/ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലെ വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾക്ക് kirs.kerala.gov.in സന്ദർശിച്ച് നിർദ്ദിഷ്ട തസ്തികയിലേക്ക് നിശ്ചയിക്കപ്പെട്ട തിയതിയിൽ ബന്ധപ്പെട്ട ഓഫീസിൽ വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഇന്റർവ്യൂവിൽ പങ്കെടുക്കാനെത്തുന്ന ഉദ്യോഗാർഥികൾ നിശ്ചയിക്കപ്പെട്ട ഇന്റർവ്യൂ സമയത്തിനും ഒരു മണിക്കൂർ മുൻപായി യോഗ്യതാ സർട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഹാജരാകണം.

 

അക്കൗണ്ടന്റ്, അസിസ്ന്റ് കോ ഓര്‍ഡിനേറ്റര്‍ നിയമനം

കുടുംബശ്രീ ജില്ലാമിഷനു കീഴിലെ തിരുനെല്ലി സ്പെഷ്യല്‍ പ്രൊജക്ട് ഓഫീസില്‍ അക്കൗണ്ടന്റ്, അസിസ്ന്റ് കോ ഓര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനം. യോഗ്യത അക്കൗണ്ടന്റ് ബി.കോം, അസി.കോ-ഓര്‍ഡിനേറ്റര്‍ ബിരുദം, ട്രൈബല്‍ മേഖലയില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയം. അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ വയനാട് ജില്ലയില്‍ താമസിക്കുന്ന വ്യക്തിയായിരിക്കണം.

- Advertisement -

മാനന്തവാടി ബ്ലോക്കില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമോ/ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. പ്രായപരിധി 20 നും 35 നും മദ്ധ്യേ. പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്കും പദ്ധതി പ്രദേശത്തു താമസിക്കുന്നവര്‍ക്കും മുന്‍ഗണന, ആശ്രയ കുടുംബാംഗം/ ഭിന്നശേഷി വിഭാഗം എന്നിവര്‍ക്ക്്മുന്‍ഗണന. ഉദ്യോഗാര്‍ത്ഥി അപേക്ഷാ ഫോറം പൂരിപ്പിച്ച് ബന്ധപ്പെട്ട അയല്‍ക്കൂട്ടത്തിന്റെ സെക്രട്ടറി, പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം, എ.ഡി.എസ്. ചെയര്‍പേഴ്സന്റെ, സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തല്‍ വാങ്ങി, സി.ഡി.എസ്. ചെയര്‍പേഴ്സന്റെ, സെക്രട്ടറിയുടെ മേലൊപ്പോടുകൂടി അപേക്ഷ നവംബര്‍ 15 നകം കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക നേരിട്ടോ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, 2-ാം നില, പോപ്പുലര്‍ ബില്‍ഡിംഗ്, സിവില്‍ സ്റ്റേഷന് എതിര്‍ വശം, കല്‍പ്പറ്റ നോര്‍ത്ത്, പിന്‍കോഡ് 673122 എന്ന വിലാസത്തില്‍ തപാലായോ നല്‍കണം.

പൂരിപ്പിച്ച അപേക്ഷക്കൊപ്പം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ പേരില്‍ 200/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആശ്രയ കുടുംബാംഗം/ ഭിന്നശേഷി/ ട്രാന്‍സ്ജെന്റര്‍/ എസ്.സി/ എസ്.റ്റി. എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്ളടക്കം ചെയ്യണം. ഫോണ്‍ 04936 299370, 04936206589.

 

സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റൻറ്, ഡിസൈനർ: നവംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം

ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് മുഖേന നടത്തുന്ന പ്രോജക്ടിലേക്ക് സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റൻറുമാരെയും ഡിസൈനർമാരെയും കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക് നിയോഗിക്കാൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നവംബർ 15 നകം www.careers.cdit.org എന്ന പോർട്ടലിലൂടെ ഓൺലൈനായി സമർപ്പിക്കാം. യോഗ്യത, ഒഴിവുകൾ തുടങ്ങിയ വിശദാംശങ്ങൾ www.prd.kerala.gov.in ൽ ലഭ്യമാണ്.

- Advertisement -
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments