വ്യാഴാഴ്‌ച, മെയ്‌ 16, 2024
HomeState Level JobsKerala JobsKerala Government Latest Temporary Posts – 17/10/2023

Kerala Government Latest Temporary Posts – 17/10/2023

- Advertisement -

Kerala Government Latest Temporary Posts – 17/10/2023: നിങ്ങൾ കേരളത്തിൽ ഒരു ജോലി നോക്കുന്ന വ്യക്തി ആണോ? കേരളത്തിലെ ജോലി അവസരങ്ങളെ പറ്റി ഇവിടെ അറിയാം. കേരളത്തിൽ വരുന്ന വിവിധ ഗവൺമെന്റ് ജോലികൾ, പ്രൈവറ്റ് ജോലികൾ, താൽക്കാലിക ജോലികൾ, പാർട്ട് ടൈം ജോലികൾ, കേരള ഗവൺമെന്റ് ജോലികൾ, വർക്ക് ഫ്രം ഹോം ആയി ചെയ്യാൻ പറ്റുന്ന ജോലികൾ എന്നിവ ഇവിടെ ലഭിക്കും. ഇന്ന് 17/10/2023 ന് വന്നിരിക്കുന്ന കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിലെ താൽക്കാലിക ഒഴിവുകൾ താഴെ കൊടുക്കുന്നു. നിലവിൽ വന്നിരിക്കുന്ന ഈ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദമായ വിവരങ്ങളും യോഗ്യതയും മറ്റ് വിവരങ്ങളും താഴെ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ യോഗ്യതയും താൽപ്പര്യവും അനുസരിച്ചുള്ള ജോലികൾ തിരഞ്ഞെടുത്ത് അവസാന തിയ്യതിക്കു മുൻപ് അപേക്ഷിക്കാൻ ശ്രമിക്കുക. ജോലി അന്വോഷിക്കുന്ന നിങ്ങളുടെ പ്രിയ്യപ്പെട്ടവർക്കും ഈ അറിയിപ്പ് ഷെയർ ചെയ്ത് കൊടുക്കുക.

 

ഇടുക്കി മെഡിക്കല്‍ കോളേജിൽ പുരുഷ നഴ്‌സുമാരെ നിയമിക്കുന്നു

ഇടുക്കി മെഡിക്കല്‍ കോളേജിൽ പുരുഷ നഴ്‌സുമാരെ നിയമിക്കുന്നു. വാക് ഇന്‍ ഇന്റര്‍വൃൂ ഒക്‌ടോബര്‍ 18 ന് രാവിലെ 11 ന് ആശുപത്രി സൂപ്രണ്ടിന്റെ ആഫീസില്‍ നടക്കും. ബിഎസ്‌സി നഴ്‌സിംഗ്/ ജനറല്‍ നഴ്‌സിംഗ്, കേരളാ നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, എമര്‍ജന്‍സി ട്രോമകെയര്‍/ ഐ.സി.യു എക്‌സ്പീരിയന്‍സ് എന്നീ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. 6 മാസത്തേക്കായിരിക്കും നിയമനം. പ്രവൃത്തി പരിചയമുളളവര്‍ക്കും പ്രദേശവാസികൾക്കും മുന്‍ഗണന ലഭിക്കും . താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി ഇന്റര്‍വൃുവിന് ഹാജാരകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 299574

- Advertisement -

 

അറ്റന്‍ഡര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു

ആരോഗ്യ വകുപ്പ് ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, പുരുഷ അറ്റന്‍ഡര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 18 ന് രാവിലെ 10 മുതല്‍ ഇടുക്കി ജില്ലാ മെഡിക്കല്‍ ആഫീസ് ല്‍ നടക്കും . ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് , ആധാര്‍, വോട്ടര്‍ ഐ ഡി എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 04862-233030, 04862-226929

 

ഫാര്‍മസിസ്റ്റ് നിയമനം

മേപ്പാടി കുടുബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് മൂന്ന് മാസത്തേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ ഒക്ടോബര്‍ 19 ന് രാവിലെ 11.30 ന് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അസ്സല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍: 04936 282854.

 

വനിത ഹോസ്റ്റല്‍ വാര്‍ഡന്‍ നിയമനം

കെ.എം.എം ഗവ ഐ.ടി.ഐ കല്‍പ്പറ്റയിലെ വനിത ഹോസ്റ്റലില്‍ ദിവസവേതനടിസ്ഥാനത്തില്‍ വാര്‍ഡനെ നിയമിക്കുന്നു. താല്‍പര്യമുള്ള വനിതകള്‍ ഒക്ടോബര്‍ 19 ന് രാവിലെ 11 ന് ഐ.ടി.ഐയില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. പ്രദേശവാസികള്‍ക്ക് മുന്‍ഗണന. ഫോണ്‍: 04936 205519.

- Advertisement -

 

ലാബ് ടെക്നീഷ്യന്‍ നിയമനം

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.എസ്.സി എം എല്‍.റ്റി, ഡി.എം.എല്‍.റ്റി സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പാരാമെഡിക്കല്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം. പൂതാടി ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 20 ന് രാവിലെ 10.30 ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

 

വാക് ഇന്‍ ഇന്റർവ്യൂ

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് ദന്തല്‍ സര്‍ജന്‍, ലാബ് ടെക്നീഷ്യന്‍, ഇ.സി.ജി ടെക്നിഷ്യന്‍, എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. വാക് ഇന്‍ ഇന്റർവ്യൂ നവംബര്‍ 1 രാവിലെ 10.30 ന് താലൂക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

രാത്രി ജോലി ചെയ്യാന്‍ സന്നദ്ധതയുളളവരായിക്കണം അപേക്ഷകള്‍. പ്രവൃത്തി പരിചയം അഭികാമ്യം. വെളള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി ഉദ്യോഗാര്‍ഥികള്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 232650.

 

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ സയന്റിസ്റ്റ്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ സയന്റിസ്റ്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദമായ നോട്ടിഫിക്കേഷൻ www.iav.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31.

 

ബെവ്കോയിൽ അന്യത്ര സേവന നിയമനം

കേരള സംസ്ഥാന ബിവറേജ്സ് കോർപ്പറേഷന്റെ എഫ്.എൽ.01 ചില്ലറ വിൽപനശാലകളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള ജില്ലകളിലേക്ക് ഓഫീസ് അറ്റൻഡന്റ് / ഷോപ്പ് അറ്റൻഡന്റ, ക്ലറിക്കൽ തസ്തികയിലെ ഒഴിവിലേക്ക് 25100-57900 (pay scale in Bevco) ശമ്പള സ്കെയിലിനു തുല്യമായതോ അതിൽ താഴെയുള്ളതോ ആയ ശമ്പളസ്കെയിലിൽ ജോലി ചെയ്തുവരുന്ന മറ്റ് പൊതുമേഖല / സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അന്യത്ര സേവനാടിസ്ഥാനത്തിൽ നിയമിക്കുന്ന ജീവനക്കാരെ ഒഴിവുകൾ അനുസരിച്ച് കെ.എസ്.ബി.സി യിടെ തത്തുല്യ തസ്തികയിൽ ക്രമീകരിക്കും.

- Advertisement -

സൂപ്പർ ന്യൂമററി വിഭാഗത്തിൽ നിന്നുള്ള ജീവനക്കാർക്ക് മുൻഗണന. സൂപ്പർ ന്യൂമററി ജീവനക്കാരെ ലഭിക്കുന്നില്ല എങ്കിൽ അടച്ച് പൂട്ടപ്പെട്ടതോ, സിക്ക് യൂണിറ്റ് ആി പ്രഖ്യാപിക്കപ്പെട്ടതോ ആയ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും. നിയമനം ഒരു വർഷത്തേക്കോ പി.എസ്.സി മുഖാന്തിരം പുതിയ ജീവനക്കാർ വരുന്നത് വരെയോ ഏതാണോ ആദ്യം അതുവരെയായിരിക്കും. കെ.എസ്.ബി.സി യുടെ എഫ്.എൽ.01 ഷോപ്പുകളിൽ കൗണ്ടർ സ്റ്റാഫ് ആയി പ്രവർത്തിക്കാൻ മുൻഗണന നൽകും. താല്പര്യമുള്ള ജീവനക്കാർ മേലധികാരികൾ മുഖേന നവംബർ 30നു മുൻപ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കെ.എസ്.ബി.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.ksbc.co.in സന്ദർശിക്കുക.

 

നിഷ്-ൽഒഴിവ് : 20 വരെ അപേക്ഷിക്കാം

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) ഒരു പ്രോജക്ടിന്റെ സ്റ്റേറ്റ് ലെവൽ കോർഡിനേറ്റർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ http://nish.ac.in/others/career എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

 

ആസ്‍പയർ 2023 – മെഗാ തൊഴിൽ മേള ഒക്ടോബർ 27 ന് ക്രൈസ്റ്റ് കോളേജിൽ

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ ‘ആസ്‍പയർ 2023’ മെഗാ തൊഴിൽ മേള ഒക്ടോബർ 27 ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നടക്കും. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു മേളയുടെ ഉദ്ഘാടനം നിർവ്വഹിക്കും. മൾട്ടി നാഷണൽ കമ്പനികൾ ഉൾപ്പെടെ പതിനഞ്ചോളം കമ്പനികൾ തൊഴിൽ നൽകാൻ സന്നദ്ധരായി പങ്കെടുക്കും. ഒക്ടോബർ 24 നാണ് രജിസ്ട്രേഷനുള്ള അവസാന തീയതിയെന്നും മന്ത്രി അറിയിച്ചു.

ഐ.ടി, കൊമേഴ്‌സ്, ബാങ്കിംഗ് ആന്റ് ഫിനാൻസ്, ഇലക്ട്രിക്കൽ, സിവിൽ, ഓട്ടോമോട്ടീവ് തുടങ്ങിയ വിവിധ തൊഴിൽ മേഖലകളിൽ എസ്.എസ്.എൽ.സി മുതൽ പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര യോഗ്യതയുള്ള തൊഴിലന്വേഷകർക്ക് തൊഴിൽ കണ്ടെത്താനുള്ള ശ്രദ്ധേയമായ അവസരം ഒരുക്കുകയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പെന്നു മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

രജിസ്‌ട്രേഷൻ ആരംഭിച്ചത് മുതൽ മികച്ച പ്രതികരണമാണ് മേളയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് ഇതിനോടകം 200ൽ അധികം ഉദ്യോഗർത്ഥികളും 15 കമ്പനികളും രജിസ്റ്റർ ചെയ്തു.

തൊഴിൽമേളയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസാപ് കേരളയുടെ വെബ്സൈറ്റിൽ നിന്നും രജിസ്‌ട്രേഷൻ ഫോം ഓൺലൈനായി പൂരിപ്പിച്ച് സമർപ്പിക്കണം. https://asapkerala.gov.in/welcome-to-aspire-2023-irinjalakuda/ ആണ് ഓൺലൈൻ രജിസ്ട്രേഷനുള്ള ലിങ്ക്. തൃശ്ശൂർ ജില്ല കേന്ദ്രീകരിച്ചാണ് മേള സംഘടിപ്പിക്കുന്നതെങ്കിലും സമീപ ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗാർഥികൾക്കും ഇതിൽ പങ്കെടുക്കാം.

- Advertisement -
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments