ബുധനാഴ്‌ച, മെയ്‌ 15, 2024
HomeState Level JobsKerala Jobsകേരള ഗവൺമെന്റിന്റെ ഇന്നത്തെ ഏറ്റവും പുതിയ താൽക്കാലിക ഒഴിവുകൾ - 18/10/2023

കേരള ഗവൺമെന്റിന്റെ ഇന്നത്തെ ഏറ്റവും പുതിയ താൽക്കാലിക ഒഴിവുകൾ – 18/10/2023

- Advertisement -

കേരള ഗവൺമെന്റിന്റെ ഇന്നത്തെ ഏറ്റവും പുതിയ താൽക്കാലിക ഒഴിവുകൾ – 18/10/2023: നിങ്ങൾ കേരളത്തിൽ ഒരു ജോലി നോക്കുന്ന വ്യക്തി ആണോ? കേരളത്തിലെ ജോലി അവസരങ്ങളെ പറ്റി ഇവിടെ അറിയാം. കേരളത്തിൽ വരുന്ന വിവിധ ഗവൺമെന്റ് ജോലികൾ, പ്രൈവറ്റ് ജോലികൾ, താൽക്കാലിക ജോലികൾ, പാർട്ട് ടൈം ജോലികൾ, കേരള ഗവൺമെന്റ് ജോലികൾ, വർക്ക് ഫ്രം ഹോം ആയി ചെയ്യാൻ പറ്റുന്ന ജോലികൾ എന്നിവ ഇവിടെ ലഭിക്കും. ഇന്ന് 18/10/2023 ന് വന്നിരിക്കുന്ന കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിലെ താൽക്കാലിക ഒഴിവുകൾ താഴെ കൊടുക്കുന്നു. നിലവിൽ വന്നിരിക്കുന്ന ഈ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദമായ വിവരങ്ങളും യോഗ്യതയും മറ്റ് വിവരങ്ങളും താഴെ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ യോഗ്യതയും താൽപ്പര്യവും അനുസരിച്ചുള്ള ജോലികൾ തിരഞ്ഞെടുത്ത് അവസാന തിയ്യതിക്കു മുൻപ് അപേക്ഷിക്കാൻ ശ്രമിക്കുക. ജോലി അന്വോഷിക്കുന്ന നിങ്ങളുടെ പ്രിയ്യപ്പെട്ടവർക്കും ഈ അറിയിപ്പ് ഷെയർ ചെയ്ത് കൊടുക്കുക.

 

വാക് ഇന്‍ ഇന്റർവ്യൂ

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് ദന്തല്‍ സര്‍ജന്‍, ലാബ് ടെക്നീഷ്യന്‍, ഇ.സി.ജി ടെക്നിഷ്യന്‍, എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. വാക് ഇന്‍ ഇന്റർവ്യൂ നവംബര്‍ 1 രാവിലെ 10.30 ന് താലൂക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

- Advertisement -

രാത്രി ജോലി ചെയ്യാന്‍ സന്നദ്ധതയുളളവരായിക്കണം അപേക്ഷകള്‍. പ്രവൃത്തി പരിചയം അഭികാമ്യം. വെളള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി ഉദ്യോഗാര്‍ഥികള്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 232650.

 

ഗസ്റ്റ് ഫാക്കൽറ്റി നിയമനം

എൽ ബി എസ്സ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിലേക്ക് ഭിന്നശേഷിയുള്ള കുട്ടികളെ ബുക്ക് ബൈഡിംഗ് കോഴ്‌സ് പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഫാക്കൽറ്റിയെ ആവശ്യമുണ്ട്. പ്രിന്റിംഗ് ടെക്‌നോളജിയിലുള്ള ഡിപ്ലോമ/ബുക്ക് ബൈൻഡിംഗിൽ കെ.ജി.ടി.ഇ അല്ലെങ്കിൽ എൻ.ജി.ടി.ഇ ലോവർ/ വി.എച്ച്.എസ്.ഇ വിത്ത് പ്രിന്റിംഗ് ടെക്‌നോളജി അല്ലെങ്കിൽ തതുല്യ യോഗ്യതയും പ്രവർത്തി പരിചയവും ഉള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്.

കൂടാതെ ഫ്‌ളോറൽ ഡെക്കറേഷൻ ആൻഡ് ബൊക്കെ മേക്കിംഗ്, ഓർണമെന്റ് മേക്കിംഗ്, ഗ്ലാസ്സ്/പോട്ട് എംപോസിംഗ് പെയിന്റിംഗ് കോഴ്‌സും പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഫാക്കൽറ്റിയെ ആവശ്യമുണ്ട്. ബാച്ച്‌ലർ ഓഫ് ഫൈൻ ആർട്‌സ്/ ഡിപ്‌ളോമ ഇൻ ഫൈൻ ആർട്‌സ് അല്ലെങ്കിൽ തതുല്യ യോഗ്യതയും പ്രവർത്തി പരിചയവും ഉള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്. മേൽപ്പറഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഫ്‌ളോറൽ ഡെക്കറേഷൻ ആൻഡ് ബൊക്കെ മേക്കിംഗ്, ഓർണമെന്റ് മേക്കിംഗ്, ഗ്ലാസ്സ്/പോട്ട് എംപോസിംഗ് പെയിന്റിംഗിലുള്ള സാധുവായ സർട്ടിഫിക്കറ്റും പ്രവർത്തി പരിചയവും ഉള്ളവരെയും പരിഗണിക്കും.

താൽപര്യമുള്ളവർ ബയോഡാറ്റയും, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 27ന് വൈകിട്ട് 5നകം ഡയറക്ടർ ഇൻ ചാർജ്, സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2345627.

 

- Advertisement -

ഡെപ്യൂട്ടേഷൻ നിയമനം

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ വയനാട് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ ക്ലർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. ഗവൺമെന്റ്/അർധ സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന. അപേക്ഷ നൽകേണ്ട വിലാസം: ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്, സിആർ കോപ്ലക്സ്, വൃന്ദാവൻ ഗാർഡൻസ്, പട്ടം പാലസ് പി.ഒ., തിരുവനന്തപുരം. ഫോൺ: 0471-2448791.

 

കരാർ നിയമനം

പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിൽ ലൈവ് സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ പ്രോഗ്രാമിന് കീഴിലുള്ള ഫുട്ട് ആൻഡ് മൗത്ത് ഡിസീസ് ലാബോറട്ടറി (ICAR Project) യിൽ യങ് പ്രൊഫഷണൽ (YP-II) തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വെറ്ററിനറി സയൻസ് / എൻജിനീയറിംഗ് ബയോടെക്നോളജി എന്നിവയിൽ ബിരുദം / ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ഇമ്മ്യൂണോ ഡയഗ്നോസ്റ്റിക് പ്രൊസീജിയേഴ്സിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 24 – 45 വയസ്.

അപേക്ഷകർ ഫോട്ടോ പതിച്ച ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ്, പാലോട്, പച്ച. പി. ഒ. തിരുവനന്തപുരം – 695562 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ ഒക്ടോബർ 25ന് വൈകിട്ട് 5ന് മുൻപ് അപേക്ഷിക്കണം.

 

സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്റ്, ഡിസൈനർ: 25 വരെ അപേക്ഷിക്കാം

ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് മുഖേന നടത്തുന്ന പ്രോജക്ടിലേക്ക് സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്റുമാരെയും ഡിസൈനർമാരെയും കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക് നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഒക്ടോബർ 25 നകം www.careers.cdit.org യിലൂടെ ഓൺലൈനായി സമർപ്പിക്കാം. യോഗ്യത, ഒഴിവുകൾ തുടങ്ങിയ വിശദാംശങ്ങൾ www.prd.kerala.gov.in ൽ ലഭ്യമാണ്.

 

നിയമനം

സംസ്ഥാന ക്ഷീരവികസന വകുപ്പിലെ കേരള സ്റ്റേറ്റ് ഡയറി മാനേജ്മെന്റ് ഇൻഫർമേഷൻ സെന്റർ വിഭാഗത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തും. വിജ്ഞാപനം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ www.cmd.kerala.gov.in, dairydevelopment.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.

- Advertisement -
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments