ബുധനാഴ്‌ച, മെയ്‌ 15, 2024
HomeState Level JobsKerala Jobsകേരള ഗവൺമെന്റിന്റെ ഇന്നത്തെ ഏറ്റവും പുതിയ താൽക്കാലിക ഒഴിവുകൾ – 20/10/2023

കേരള ഗവൺമെന്റിന്റെ ഇന്നത്തെ ഏറ്റവും പുതിയ താൽക്കാലിക ഒഴിവുകൾ – 20/10/2023

- Advertisement -

കേരള ഗവൺമെന്റിന്റെ ഇന്നത്തെ ഏറ്റവും പുതിയ താൽക്കാലിക ഒഴിവുകൾ – 20/10/2023: നിങ്ങൾ കേരളത്തിൽ ഒരു ജോലി നോക്കുന്ന വ്യക്തി ആണോ? കേരളത്തിലെ ജോലി അവസരങ്ങളെ പറ്റി ഇവിടെ അറിയാം. കേരളത്തിൽ വരുന്ന വിവിധ ഗവൺമെന്റ് ജോലികൾ, പ്രൈവറ്റ് ജോലികൾ, താൽക്കാലിക ജോലികൾ, പാർട്ട് ടൈം ജോലികൾ, കേരള ഗവൺമെന്റ് ജോലികൾ, വർക്ക് ഫ്രം ഹോം ആയി ചെയ്യാൻ പറ്റുന്ന ജോലികൾ എന്നിവ ഇവിടെ ലഭിക്കും. ഇന്ന് 20/10/2023 ന് വന്നിരിക്കുന്ന കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിലെ താൽക്കാലിക ഒഴിവുകൾ താഴെ കൊടുക്കുന്നു. നിലവിൽ വന്നിരിക്കുന്ന ഈ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദമായ വിവരങ്ങളും യോഗ്യതയും മറ്റ് വിവരങ്ങളും താഴെ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ യോഗ്യതയും താൽപ്പര്യവും അനുസരിച്ചുള്ള ജോലികൾ തിരഞ്ഞെടുത്ത് അവസാന തിയ്യതിക്കു മുൻപ് അപേക്ഷിക്കാൻ ശ്രമിക്കുക. ജോലി അന്വോഷിക്കുന്ന നിങ്ങളുടെ പ്രിയ്യപ്പെട്ടവർക്കും ഈ അറിയിപ്പ് ഷെയർ ചെയ്ത് കൊടുക്കുക.

 

അസിസ്റ്റന്റ് പ്രൊഫസർ/ സീനിയർ റെസിഡന്റ്

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ അനസ്‌തേഷ്യോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ/ സീനിയർ റെസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഒക്ടോബർ 27 നു രാവിലെ 10 ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും.

- Advertisement -

വരുന്ന ഒരു വർഷക്കാലം ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളിലേക്കുള്ള നിയമനത്തിനായാണ് അഭിമുഖം. അനസ്‌തേഷ്യ പി.ജി, റ്റി.സി.എം.സി. രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 70000 രൂപ (Consolidated Pay). താത്പര്യമുള്ളവർ പ്രസ്തുത വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ അഭിമുഖത്തിനു ഹാജരാകണം.

 

വാക്ക് – ഇൻ ഇന്റർവ്യൂ 31 ന്

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന ‘സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക്’ ലീഗൽ കൗൺസിലറെ (പാർട് ടൈം) നിയമിക്കുന്നതിനായി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. ഒരു ഒഴിവാണുള്ളത്. എൽ.എൽ.ബി.യും അഭിഭാഷക പരിചയവുമാണ് യോഗ്യത. പ്രായം 25 വയസ് പൂർത്തിയാകണം. 30 – 45 പ്രായ പരിധിയിലുള്ളവർക്ക് മുൻഗണന നൽകും. വേതനം പ്രതിമാസം 10000 രൂപ. നിർദ്ദിഷ്ട യോഗ്യതയുളള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഒക്ടോബർ 31 ന് രാവിലെ 10.30 ന് മലപ്പുറം ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ; 0471 – 2348666. ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.

 

ഡെയറി മാനേജ്‌മെന്റ്‌ ഇൻഫർമേഷൻ സെന്ററിൽ ഒഴിവുകൾ

സംസ്ഥാന ക്ഷീരവികസന വകുപ്പിലെ കേരള സ്റ്റേറ്റ് ഡെയറി മാനേജ്‌മെന്റ് ഇൻഫർമേഷൻ സെന്റർ വിഭാഗത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. നോട്ടിഫിക്കേഷൻ ഉൾപ്പെടെയുള്ള വിശദാംശങ്ങൾക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റിന്റെ https://www.cmd.kerala.gov.in വെബ്‌സൈറ്റോ സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ https://dairydevelopment.kerala.gov.in വെബ്‌സൈറ്റോ സന്ദർശിക്കുക.

 

- Advertisement -

റവന്യൂ ഇൻഫർമേഷൻ ബ്യൂറോയിൽ ഇന്റേൺഷിപ്പ്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ സെന്ററിന്റെ ഭാഗമായുള്ള റവന്യൂ ഇൻഫർമേഷൻ ബ്യൂറോയിൽ ഒരു വർഷം ഇന്റേൺഷിപ്പ് ചെയ്യുന്നതതിന് വിദ്യാർഥികളെ (രണ്ട് ഒഴിവ്) തിരഞ്ഞെടുക്കുന്നു. പരീക്ഷ, ഇന്റർവ്യൂ എന്നിവയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്. പ്രിന്റ് മീഡിയ, പേജ് സെറ്റിംഗ്, അച്ചടിമാധ്യമ മേഖലയിൽ പ്രാവീണ്യമുള്ളവർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത – ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ. 10000 രൂപ സ്റ്റൈപന്റും താമസ സൗകര്യവും ലഭിക്കും.

 

അപേക്ഷ ക്ഷണിച്ചു

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അപെക്സ് ട്രോമ ആൻഡ് എമർജൻസി ലേണിങ് സെന്ററിലേക്ക് നഴ്സ് ട്രെയിനർ, ഐ.ടി എക്സിക്യൂട്ടീവ്, ഓഫീസ് അറ്റൻഡന്റ്, ഹൗസ് കീപ്പർ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വേതന നിരക്ക് എന്നിവ സംബന്ധിച്ച വിജ്ഞാപനത്തിന്റെ വിശദവിവരം www.dme.kerala.gov.in ൽ ലഭിക്കും. ട്രെയിനർ, ഐ.ടി എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലെ നിയമനത്തിനായുള്ള കൂടിക്കാഴ്ച ഒക്ടോബർ 25നും ഓഫീസ് അറ്റൻഡന്റ്, ഹൗസ് കീപ്പർ എന്നീ തസ്തികകളിലെ നിയമനത്തിനായുള്ള കൂടിക്കാഴ്ച 26നും രാവിലെ 10.30ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടക്കും. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

 

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ മാർച്ച് 2024 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ “Ecological studies on post restoration success of threatened plants in situ” ൽ ഒരു പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഒക്ടോബർ 25 ന് ബുധനാഴ്ച രാവിലെ 10 നു കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വെച്ച് ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് : www.kfri.res.in.

 

ഫാർമസിസ്റ്റ് ഒഴിവ്

കെക്സ്കോൺ നീതി മെഡിക്കൽസ്, തിരുവനന്തപുരം കണ്ണേറ്റുമുക്ക് ഷോപ്പിൽ ഒരു ഫാർമസിസ്റ്റിന്റെ ഒഴിവുണ്ട്. യോഗ്യത, പരിചയ സമ്പത്ത് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്പര്യമുള്ളവർ kexcon.planproject@gmail.com എന്ന ഇ-മെയിലിൽ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം അപേക്ഷിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 25ന് ഉച്ചയ്ക്ക് അഞ്ചു മണി.

 

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

മലിനീകരണനിയന്ത്രണം ബോര്‍ഡിന്റെ ജില്ലാ ഓഫീസിലേക്ക് കൊമേഴ്‌സ്യല്‍ അപ്രന്റീസുമാരെ തിരഞ്ഞെടുക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത ബിരുദവും സര്‍ക്കാര്‍ അംഗീകൃത ഡി സി എ /തത്തുല്ല്യ യോഗ്യത. പ്രായപരിധി : ഒക്‌ടോബര്‍ ഒന്നിന് 26 വയസ് കവിയരുത്. അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ബയോഡേറ്റയും സഹിതം ജില്ലാ ഓഫീസില്‍ ഒക്ടോബര്‍ 26 രാവിലെ പത്തിന് എത്തണം. ഫോണ്‍ 0474 2762117.

- Advertisement -

 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐയില്‍ വിവിധ ട്രേഡുകളിലെ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ഈഴവ/ബില്ലവ/ തിയ്യ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം ലിഫ്റ്റ് ആന്‍ഡ് എസ്‌കലേറ്റര്‍ മെക്കാനിക്, മെക്കാനിക് ഓട്ടോബോഡി പെയിന്റിങ് ട്രേഡുകളിലാണ് അവസരം. യോഗ്യത: ലിഫ്റ്റ് ആന്‍ഡ് എസ്‌കലേറ്റര്‍ മെക്കാനിക്കിന് ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിവോക്, എന്‍ജിനീയറിങ്/ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് മൂന്നുവര്‍ഷത്തെ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ വയര്‍മാന്‍/ലിഫ്റ്റ് ആന്‍ഡ് എസ്‌കലേറ്റര്‍ മെക്കാനിക് ട്രെയിഡില്‍ എന്‍ എ സി/ എന്‍ ടി സി യും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.

മെക്കാനിക് ഓട്ടോ ബോഡി പെയിന്റിങിന് : ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് ഡിഗ്രി/ ഓട്ടോ മൊബൈല്‍ സ്പെഷ്യലൈസേഷനോട് കൂടിയുള്ള മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിഗ്രി അല്ലെങ്കില്‍ ഓട്ടോമൊബൈല്‍/ ഓട്ടോമൊബൈല്‍ സ്പെഷ്യലൈസേഷനോട് കൂടിയുള്ള മെക്കാനിക്കല്‍ എന്‍ജിനീയറിങ് മൂന്നുവര്‍ഷ ഡിപ്ലോമ അല്ലെങ്കില്‍ മെക്കാനിക് ഓട്ടോബോഡി പെയിന്റിങ് ട്രേഡില്‍ എന്‍ ടി സി / എന്‍ എ സി യും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും.

യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പകര്‍പ്പുകള്‍ സഹിതം മെക്കാനിക് ഓട്ടോബോഡി പെയിന്റിങ് ട്രേഡിലെ അഭിമുഖത്തിന് ഒക്ടോബര്‍ 20ന് രാവിലെ 11നും ലിഫ്റ്റ് ആന്‍ഡ് എസ്‌കലേറ്റര്‍ മെക്കാനിക്, അഭിമുഖത്തിന് ഒക്ടോബര്‍ 21ന് രാവിലെ 11നും ഹാജരാകണം. ഫോണ്‍ 0474 2712781.

- Advertisement -
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments