വ്യാഴാഴ്‌ച, മെയ്‌ 16, 2024
HomeState Level JobsKerala Jobsമെഡിക്കൽ കോളേജിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

മെഡിക്കൽ കോളേജിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

- Advertisement -

മെഡിക്കൽ കോളേജിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇൻഫെക്ഷൻ കൺട്രോൾ നഴ്സ്, ഡാറ്റാ മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ നിയമനമാണ്. ഇൻഫെക്ഷൻ കൺട്രോൾ നഴ്സിന് ബി എസ് സി നഴ്സിംഗ് ബിരുദവും 2 വർഷത്തെ പ്രവൃത്തിപരിചയവും പ്രസ്തുത തസ്തികയിൽ ആറ് മാസത്തെ പരിചയവുമാണ് വേണ്ടത്.

ഡാറ്റാ മാനേജർക്ക് കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദം/ഡിപ്ലോമ, പബ്ലിക് ഹെൽത്ത് സെക്ടറിൽ ഡാറ്റാ മാനേജ്മെന്റിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. തിരുവനന്തപുരം ജില്ലക്കാർക്കാണ് മുൻഗണന. അപേക്ഷകർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് കോപ്പികൾ നവംബർ 10ന് മുമ്പ് മെഡിക്കൽ കോളേജ് പ്രിൻസപ്പലിന്റെ ഓഫീസിൽ സമർപ്പിക്കണം.

 

- Advertisement -

കേരളത്തിലെ കൂടുതൽ താൽക്കാലിക ഒഴിവുകൾ

കേരളത്തിൽ ജോലി നോക്കുന്നവർക്ക് വന്നിരിക്കുന്ന ഏറ്റവും പുതിയ ജോലി അവസരങ്ങളെ പറ്റി ഇവിടെ നോക്കാം. കേരളത്തിൽ വരുന്ന വിവിധ ഗവൺമെന്റ് ജോലികൾ, പ്രൈവറ്റ് ജോലികൾ, താൽക്കാലിക ജോലികൾ, പാർട്ട് ടൈം ജോലികൾ, കേരള ഗവൺമെന്റ് ജോലികൾ, വർക്ക് ഫ്രം ഹോം ആയി ചെയ്യാൻ പറ്റുന്ന കൂടുതൽ ജോലികൾ നോക്കാം. ഇന്ന് 20/10/2023 ന് വന്നിരിക്കുന്ന കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിലെ കൂടുതൽ താൽക്കാലിക ഒഴിവുകൾ താഴെ കൊടുക്കുന്നു. നിലവിൽ വന്നിരിക്കുന്ന ഈ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദമായ വിവരങ്ങളും യോഗ്യതയും മറ്റ് വിവരങ്ങളും താഴെ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ യോഗ്യതയും താൽപ്പര്യവും അനുസരിച്ചുള്ള ജോലികൾ തിരഞ്ഞെടുത്ത് അവസാന തിയ്യതിക്കു മുൻപ് അപേക്ഷിക്കാൻ ശ്രമിക്കുക. ജോലി അന്വോഷിക്കുന്ന നിങ്ങളുടെ പ്രിയ്യപ്പെട്ടവർക്കും ഈ അറിയിപ്പ് ഷെയർ ചെയ്ത് കൊടുക്കുക.

 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ബേസിക് ട്രെയിനിങ് സെന്ററില്‍ വിവിധ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിനായുള്ള അഭിമുഖം ഒക്‌ടോബര്‍ 30 രാവിലെ 10.30 ന് നടത്തും. ട്രേഡുകളും യോഗ്യതയും: ഇന്‍സ്ട്രമെന്റ് മെക്കാനിക് (കെമിക്കല്‍ പ്ലാന്റ്) (ഐ എം സി പി): ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സി / എന്‍ എ സി യും മൂന്ന് വര്‍ഷ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കെമിക്കല്‍ ഇന്‍സ്ട്രമെന്റേഷന്‍ പ്രോസസ് കണ്‍ട്രോള്‍ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ് ടെക്‌നോളജിയും രണ്ടുവര്‍ഷ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ ഡിഗ്രി ഇന്‍ കെമിക്കല്‍ ഇന്‍സ്ട്രമെന്റേഷന്‍ പ്രോസസ്സ് കണ്‍ട്രോള്‍ ഇന്‍സ്ട്രമെന്റേഷന്‍ എന്‍ജിനീയറിങ് ടെക്‌നോളജിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.

ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കല്‍ പ്ലാന്റ് ) (എല്‍ എ സി പി): ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സി/ എന്‍ എ സി യും മൂന്നുവര്‍ഷ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കെമിക്കല്‍ പെട്രോകെമിക്കല്‍ ടെക്‌നോളജി എന്‍ജിനീയറിങും രണ്ടുവര്‍ഷ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഡിഗ്രി ഇന്‍ കെമിക്കല്‍ പെട്രോ കെമിക്കല്‍ ടെക്‌നോളജി എന്‍ജിനീയറിങ് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.

കാറ്ററിങ് ആന്‍ഡ് ഹോസ്പിറ്റലാറ്റി അസിസ്റ്റന്റ് (സി എച്ച് എ): ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സി/ എന്‍ എ സി യും മൂന്നുവര്‍ഷ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കാറ്ററിങ് ടെക്‌നോളജിയില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കാറ്ററിങ് ടെക്‌നോളജിയില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. ഫോണ്‍ 0474 2713099.

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐയില്‍ വിവിധ ട്രേഡുകളിലെ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ഈഴവ/ ബില്ലവ/ തിയ്യ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ലിഫ്റ്റ് ആന്‍ഡ് എസ്‌കലേറ്റര്‍ മെക്കാനിക്, മെക്കാനിക് ഓട്ടോബോഡി പെയിന്റിങ് ട്രേഡുകളിലാണ് അവസരം. യോഗ്യത: ലിഫ്റ്റ് ആന്‍ഡ് എസ്‌കലേറ്റര്‍ മെക്കാനിക്കിന് ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിവോക്, എന്‍ജിനീയറിങ്/ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് മൂന്നുവര്‍ഷത്തെ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ വയര്‍മാന്‍/ ലിഫ്റ്റ് ആന്‍ഡ് എസ്‌കലേറ്റര്‍ മെക്കാനിക് ട്രെയിഡില്‍ എന്‍ എ സി/ എന്‍ ടി സി യും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.
മെക്കാനിക് ഓട്ടോ ബോഡി പെയിന്റിങിന്: ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് ഡിഗ്രി/ ഓട്ടോ മൊബൈല്‍ സ്പെഷ്യലൈസേഷനോട് കൂടിയുള്ള മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിഗ്രി അല്ലെങ്കില്‍ ഓട്ടോമൊബൈല്‍/ ഓട്ടോമൊബൈല്‍ സ്പെഷ്യലൈസേഷനോട് കൂടിയുള്ള മെക്കാനിക്കല്‍ എന്‍ജിനീയറിങ് മൂന്നുവര്‍ഷ ഡിപ്ലോമ അല്ലെങ്കില്‍ മെക്കാനിക് ഓട്ടോബോഡി പെയിന്റിങ് ട്രേഡില്‍ എന്‍ ടി സി / എന്‍ എ സി യും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും. യോഗ്യതതെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 30ന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0474 2712781.

- Advertisement -

 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കല്‍പ്പറ്റ ഗവ. ഐ.ടി.ഐയില്‍ ബേക്കര്‍ ആന്റ് കണ്‍ഫെക്ഷനര്‍, ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ ട്രേഡുകളില്‍ ഒഴിവുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഹോട്ടല്‍ മാനേജ്‌മെന്റ് / കാറ്ററിംഗ് ടെക്‌നോളജി ഡിഗ്രി/ ഡിപ്പോമ ഉള്ളവര്‍ക്കും അതാത് ട്രേഡുകളില്‍ എന്‍.റ്റി.സി/ എന്‍.എ.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും സഹിതം ഒക്ടോബര്‍ 28ന് രാവിലെ 10 ന് ഐ.ടി.ഐയില്‍ ഹാജരാകണം. ഫോണ്‍: 04936 205519.

 

ഓവര്‍സീയര്‍ നിയമനം

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ നിലവില്‍ ഒഴിവിലുള്ള ഓവര്‍സീയര്‍ തസ്തികയില്‍ പട്ടിക വര്‍ഗ്ഗക്കാരായ അപേക്ഷകരില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് വര്‍ഷ പോളിടെക്നിക്ക് ഡിപ്ലോമ/ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ പട്ടികവര്‍ഗ്ഗക്കാരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും സഹിതം നവംബര്‍ 10ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. 04935 230325

 

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളജിലെ ഊർജതന്ത്ര വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകൻ / അധ്യാപികയുടെ (അസിസ്റ്റന്റ് പ്രൊഫസർ) ഒരു ഒഴിവുണ്ട്. താൽകാലിക നിയമനം നടത്തുന്നതിന് അഭിമുഖം നടത്തും. 55 ശതമാനം മാർക്കോടെ ഫിസിക്സിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് / പിഎച്ച്ഡി അഭികാമ്യം. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി നവംബർ 2ന് രാവിലെ 9.30ന് കോളജിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് : 0471 – 2300484, 0471 – 2300485.

 

ഓഫീസ് അറ്റൻഡന്റ് ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ നിലവിലുള്ള ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ ഒഴിവിലേക്ക് അന്യത്ര സേവന വ്യവസ്ഥയിലുള്ള നിയമനത്തിന് സമാന തസ്തികയിലുള്ള വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : www.ksmha.org.

 

- Advertisement -

ക്ലാർക്ക് ഡെപ്യൂട്ടേഷൻ ഒഴിവ്

സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ, അക്കൗണ്ട്സ് ഓഫീസർ, ക്ലാർക്ക് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.ssakerala.in.

 

ഓഫീസ് അറ്റൻഡന്റ് ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ നിലവിലുള്ള ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ ഒഴിവിലേക്ക് അന്യത്ര സേവന വ്യവസ്ഥയിലുള്ള നിയമനത്തിന് സമാന തസ്തികയിലുള്ള വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : www.ksmha.org.

 

മെഡിക്കൽ കൗൺസിലിൽ ഡെപ്യൂട്ടേഷൻ ഒഴിവുകൾ

കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിൽ മാനേജർ, പബ്ലിക് റിലേഷൻസ് ഓഫീസർ, എൽ.ഡി ക്ലർക്ക്, കമ്പ്യൂട്ടർ അസിസ്റ്റന്റ്/ഡി.റ്റി.പി ഓപ്പറേറ്റർ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം ലഭിക്കാൻ സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഉചിത മാർഗ്ഗേന നിശ്ചിത മാതൃകയിൽ അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ ബന്ധപ്പെട്ട വകുപ്പ് തലവൻ നൽകുന്ന എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് ഒന്നിലെ 144-ാം ചട്ടത്തിൽ നിർദേശിച്ചിട്ടുള്ള ഫോം, ബയോഡേറ്റ സഹിതം രജിസ്ട്രാർ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ, റെഡ്‌ക്രോസ് റോഡ് തിരുവനന്തപുരം -35 എന്ന വിലാസത്തിൽ നവംബർ 10 ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.

 

നിഷ്-ൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്, ഒക്കുപ്പേഷണൽ തെറാപ്പിയിൽ പ്രോജക്ട് സ്റ്റേറ്റ് ലെവൽ കോർഡിനേററർ, പ്രോഗ്രാം കോർഡിനേറ്റർ തസ്തികകളിലേക്കും അഡ്മിനിസ്‌ട്രേഷൻ, ഫിനാൻസ് വിഭാഗങ്ങളിൽ കൺസൾട്ടന്റ് തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി നവംബർ 3. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും: http://nish.ac.in/others/career.

 

എൽ.ബി.എസ് സെന്ററിൽ ഗസ്റ്റ് അധ്യാപകർ

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിലേക്ക് ടാലി/ ഡി.സി.എഫ്.എ കോഴ്സിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യത ബി.കോം ഫസ്റ്റ് ക്ലാസ് ബിരുദവും ഡി.സി.എഫ്.എയും അല്ലെങ്കിൽ എം.കോം ഫസ്റ്റ് ക്ലാസ് ബിരുദവും ടാലി കോഴ്സും. പി.ജി.ഡി.സി.എ, അധ്യാപന പരിചയം അഭികാമ്യം.

അപേക്ഷകർ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബയോഡേറ്റ എന്നിവ നവംബർ മൂന്നിനു മുൻപായി തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിൽ നേരിട്ടോ ഇ-മെയിൽ മുഖാന്തിരമോ ഹാജരാക്കണം. ഇ-മെയിൽ: courses.lbs.@gmail.com. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് ഡയറക്ടർ, എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിലോ ഫോൺ 0471 2560333 എന്ന നമ്പറിലോ ബന്ധപ്പെടാം.

- Advertisement -
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments