ബുധനാഴ്‌ച, മെയ്‌ 15, 2024
HomeState Level JobsKerala Jobsആരോഗ്യ വകുപ്പിൽ ജോലി നേടാം - പരീക്ഷ ഇല്ലാതെ ഇന്റർവ്യൂ വഴി

ആരോഗ്യ വകുപ്പിൽ ജോലി നേടാം – പരീക്ഷ ഇല്ലാതെ ഇന്റർവ്യൂ വഴി

- Advertisement -

ആരോഗ്യ വകുപ്പിൽ ജോലി നേടാം – പരീക്ഷ ഇല്ലാതെ ഇന്റർവ്യൂ വഴി: ആരോഗ്യ വകുപ്പിൽ ജോലി നോക്കുന്നവർക്ക് കിടിലൻ അവസരം. ദേശീയ ആരോഗ്യ ദൗത്യത്തിൻറെ (എൻ.എച്ച്.എം.) കീഴിൽ വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ/ ഡി.പി.എം.എസ്സ്.യു. ഓഫീസിൽ താൽക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് മെഡിക്കൽ ഓഫീസർ, ജെ.പി.എച്ച്.എൻ./ ആർ.ബി.എസ്.കെ. നഴ്സ്, സീനിയർ ടി.ബി. ലാബോറട്ടറി സൂപ്പർവൈസർ (എസ്.ടി.എൽ.എസ്.), ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ് കെയർ) വിഭാഗത്തിൽപ്പെടുന്ന ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.

 

ആരോഗ്യ വകുപ്പിൽ ജോലി നേടാം

- Advertisement -

1. മെഡിക്കൽ ഓഫീസർ

  • യോഗ്യത: എം.ബി.ബി.എസ്സ്, ടി.സി.എം.സി.രജിസ്ട്രേഷൻ (പെർമനൻറ്)
  • പ്രവർത്തിപരിചയം: അഭികാമ്യം
  • പ്രായപരിധി: 62 വയസ്സ് (30/09/2023-ന് 62 വയസ്സ് കവിയരുത്)
  • ശമ്പളം: 41,000/- രൂപ

 

2. ജെ.പി.എച്ച്.എൻ./ ആർ.ബി.എസ്.കെ. നഴ്സ്

  • യോഗ്യത: സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ജെ.പി.എച്ച്.എൻ. ബിരുദം കൂടാതെ കേരള നഴ്സസ് ആൻറ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ (പെർമനന്റ്)
  • പ്രായപരിധി: 40 വയസ്സ് (30/09/2023-ന് 40 വയസ്സ് കവിയരുത്)
  • ശമ്പളം: 14,000/-രൂപ

 

3. സീനിയർ ടി.ബി. ലാബോറട്ടറി സൂപ്പർവൈസർ (എസ്.ടി.എൽ.എസ്.)

  • യോഗ്യത:
    1. ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡി.എം.എൽ.ടി. / ബി.എസ്.സി.എം.എൽ. ടി. ബിരുദം
    2. പെർമനൻറ് ടൂ വീലർ ഡ്രൈവിങ്ങ് ലൈൻസും ടൂ വീലർ ഡ്രൈവിങ്ങ് പരിജ്ഞാനവും
    3. 2 മാസത്തിൽ കുറയാത്ത കമ്പ്യൂട്ടർ കോഴ്സ് പരിജ്ഞാനം
    4. ഒരു വർഷത്തിൽ കുറയാത്ത NTEP പരിചയം (NTEP-National Tuberculosis Elimination Programme)
  • പ്രായപരിധി: 40 വയസ്സ് (30/09/2023 ന് 40 വയസ്സ് കവിയരുത്)
  • ശമ്പളം: 17000 /-രൂപ

 

4. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

  • യോഗ്യത: എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി / പ്രൊഫഷണൽ ഡിപ്ലോമ ഇൻ സൈക്കോളജി (ഡി.എം.ഇ. കേരള) കൂടാതെ ആർ.സി.ഐ. രജിസ്ട്രേഷൻ നിർബന്ധം.
  • പ്രായപരിധി: 40 വയസ്സ് (30/09/2023 ന് 40 വയസ്സ് കവിയരുത്).
  • ശമ്പളം: 20,000/- രൂപ
  • പ്രവർത്തിപരിചയം: പ്രവർത്തിപരിചയം അഭികാമ്യം

 

5. സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ് കെയർ)

  • യോഗ്യത: ജി.എൻ.എം./ ബി.എസ്.സി. നഴ്സിങ്ങ്, ബി.സി.സി. പി. എൻ. കോഴ്സ് പാസ്സായിരിക്കണം, കൂടാതെ കേരള നഴ്സസ് ആൻറ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ (പെർമനന്റ്)
  • പ്രായപരിധി: 40 വയസ്സ് (30/09/2023-ന് 40 വയസ്സ് കവിയരുത്)
  • ഒഴിവുകളുടെ എണ്ണം: 2
  • പ്രവർത്തി പരിചയം: അഭികാമ്യം
  • ശമ്പളം: 17,000/-രൂപ

 

ഇൻറർവ്യൂവിൽ പങ്കെടുക്കുന്നവർ ജനന തിയ്യതി, യോഗ്യത, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും അവയുടെ പകർപ്പുകളും ബയോഡാറ്റയും (മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി.) സഹിതം 31/10/2023-ന് വൈകിട്ട് 05.00 മണിക്കുള്ളിൽ ആരോഗ്യകേരളം, തൃശ്ശൂർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
വിശദ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

- Advertisement -

 

- Advertisement -
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments